പ്രാദേശികം

പുതുവത്സര ആഘോഷത്തിനിടെ കുട്ടിക്കാനത്ത് വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെടാൻ ഇടയായ കാർ ടീം നന്മക്കൂട്ടം കണ്ടെത്തി.

കുട്ടിക്കാനം/ഈരാറ്റുപേട്ട പുതുവത്സര ആഘോഷത്തിനിടെ കുട്ടിക്കാനത്ത് വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെടാൻ ഇടയായ കാർ ടീം നന്മക്കൂട്ടം കണ്ടെത്തി. 

അഗാധമായ കൊക്കയിലേക്ക് മറിഞ്ഞ കാർ കഴിഞ്ഞ ദിവസമാണ് ടീം നന്മക്കൂട്ടവും പോലീസും കണ്ടെത്തിയത്. ഇന്നലെയും ഇന്നുമായി ടീം നന്മക്കൂട്ടം പ്രസിഡന്റ് ഷാജി കെകെപിയുടെ നേതൃത്വത്തില്‍ പതിനൊന്ന് പേര്‍ അടങ്ങുന്ന സംഘവും കാഞ്ഞിരപ്പള്ളിയില്‍ നിന്നുമുള്ള അഞ്ചംഗസംഘവുമാണ് ഏകദേശം 1800 അടിയോളം താഴ്ച്ചയുള്ള കൊക്കയില്‍ നിന്നും കാർ പുറത്തെടുത്തത്.

കാർ എങ്ങനെ പുറത്തെടുക്കാമെന്ന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. വാഹനവും റോപ്പും കപ്പിയും ബെല്‍റ്റുകളുമായി കുട്ടിക്കാനത്തെത്തി. ആദ്യ ഘട്ടമെന്ന നിലയില്‍ കൊക്കയുടെ അടിത്തട്ടില്‍ ടീം അംഗങ്ങള്‍ എത്തുകയും റോപ്പ് വഴി മരങ്ങളുടെയും കല്ലുകളുടെ ഇടയിലൂടെ മുകളിലേക്ക് സാഹസികമായി വലിഞ്ഞ് കയറി. വാഹനത്തില്‍ റോപ്പ് കെട്ടി താഴേക്ക് ഇറക്കി. വാഹനത്തില്‍ കയറ്റി പീരുമേട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ടീം നന്മക്കൂട്ടംഈരാറ്റുപേട്ടിയിലേക്ക് തിരിച്ചു.