വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

മദ്രസാ ഫെസ്റ്റിൽ മിഫ്താഹ് മദ്രസാ ഒന്നാമത്.

ഈരാറ്റുപേട്ട. ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖല മദ്രസ കലോത്സവം കാരക്കാട് യു .പി സ്കൂളിൽ നടത്തിയ മേഖലാതല മത്സരത്തിൽ 82 പോയിന്റോടു കൂടി ഒന്നാം സ്ഥാനം മിഫ്താഹുൽ ഉലൂം മദ്രസ അറഫാ കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത പ്രതിഭകളെ മദ്രസ പിടിഎ കമ്മിറ്റിയും പുത്തൻപള്ളി ഭരണ സമിതിയും അനുമോദിച്ചു   യോഗത്തിൽ ഹെഡ്മാസ്റ്റർ  അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു . അനുമോദന ചടങ്ങിൽ പള്ളി പ്രസിഡണ്ട് അബ്ബാസ് കണ്ടെത്തിൽ അധ്യാപകരായ ഷാഹുൽ മൗലവി ,മുഹമ്മദ് മൗലവി ,അർഷദ് മൗലവി ,അബ്ദു റഹ്മാൻ മൗലവി ,അബ്ദുറഊഫ് മൗലവി ,അൻസർ മൗലവി എന്നിവർ സംസാരിച്ചു,   

പ്രാദേശികം

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ സബ് ട്രഷറി ആഫീസിനു മുൻപിൽ വഞ്ചനാ ദിനം ആചരിച്ചു

കേരള  സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ സബ് ട്രഷറി ആഫീസിനു മുൻപിൽ വഞ്ചനാ ദിനം ആചരിച്ചു. മെഡിസിപ്പ് പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ച് എല്ലാ പെൻഷൻകാർക്കും ക്ഷാമബത്ത ഉറപ്പാക്കണമെന്ന് യോഗം ഉൽഘാടനം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ .ശ്രീകല ആവശ്യപ്പെട്ടു. പ്രസിടണ്ട് ജോൺസൺ ചെറുവള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണാ സമ്മേളനം ആർ.ശ്രീകല ഉൽഘാടനം ചെയ്തു. പി.ച്ച് .നൗഷാദ്, എ.ജെ. ദേവസ്യാ, എ.സി രമേശ്, തോമസ് തടിക്കൻ , റ്റി.സി. ഗോപാലകൃഷ്ണൻ , സി.വി. ജോസ് , ജോണി മുണ്ടമറ്റം, അബ്ദുൾ ഷുക്കൂർ , റോയി പള്ളിപറബിൽ, വർക്കി കുറ്റിയാനിക്കൽ , പി.കെ ഗോപി , ജബാർ മറ്റക്കാട് എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

നൈറ്റ് മാർച്ച്

ഈരാറ്റുപേട്ട :  അധിനിവേശത്തിനെതിരെ  പൊരുതുന്ന പാലസ്തീൻ ജനതയ്ക്ക് ഐഖ്യധാർട്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഈരാറ്റുപേട്ട യിൽ നടത്തിയ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് ട്രെഷറർ അഡ്വ.അക്ഷയ് ഹരി അദ്യക്ഷനായി. സിപിഐഎം ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു, ജോയിന്റ് സെക്രട്ടറി പി എ ഷെമീർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ജെറി വർഗീസ്, മാഹിൻ സലിം, ഷെബിൻ സകീർ, സൈദ് മുഹമ്മദ്, ഹബീബ് കപ്പിത്തൻ എന്നിവർ സംസാരിച്ചു.  

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ മൂന്ന് പുതിയ ബ്ലോക്കുകൾ . ആശീർവദിച്ചു.

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ സാന്താ സോഫിയാ ലൈബ്രറി ബ്ലോക്കിന്റെയും മാർ എഫ്രേം പിജി ആന്റ് സയൻസ്സ് ബ്ലോക്കിന്റെയും റെഫക്റ്ററി (ക്യാന്റീൻ) ബ്ലോക്കിന്റെയും ആശീർവാദവും ഉദ്ഘാടനം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ.ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ , അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനംതിട്ട എം പി ആന്റോ ആന്റണി, കാംപസിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാഛാദനം നിർവഹിച്ചു. മുൻ എം എൽ എ മാരായ പി. സി.ജോർജ്ജ് , വിജെ ജോസഫ് , മുൻസിപ്പൽ ചെയർ പേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ് കോളേജ് പ്രിൻസിപ്പൽ പ്രെഫ.ഡോ സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ.ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , മുൻ ബർസാർ റവ ഫാ ജോർജ് പുല്ല കാലായിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് പാലാ രൂപതാ വികാരി ജനറാൾ വെരി റവ ഡോ ജോസഫ് കണിയോടി മുൻ പ്രിൻസിപ്പൽ റെജി വർഗ്ഗീസ് മേക്കാടൻ തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു. ഹരിതഛായ നിലനിർത്തി 25000 സ്ക്വയർ ഫീറ്റിൽ നിർമ്മാണം പൂർത്തിയാക്കിയ മൂന്നു നിലകളുള്ള സാന്താ സോഫിയാ ബ്ലോക്കിൽ അഥീനിയം ലൈബ്രറി, റിസേർച്ച് ഐലന്റ്, ഇ ലൈബ്രറി, സിംഫണി ഡിജിറ്റൽ തീയ്യേറ്റർ, കോൺഫ്രൻസ് ഹാൾ, മാനേജേഴ്സ്സ് റും, ലൈബ്രറേറിയൻസ്സ് ഓഫീസ്, ഗസ്റ്റ് റൂം സ്റ്റാക്ക് സെക്ഷൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പിജി വിദ്യാർത്ഥികൾക്കുള്ള മാർ എപ്രേം പി.ജി ആൻഡ് സയൻസ്സ് ബ്ലോക്കിൽ ക്ലാസ് റുമുകളും അത്യാധുനിക നിലവാരത്തിലുള്ള ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. അന്തർദേശീയ നിലവാരത്തിൽ ക്രമീകരിച്ചിട്ടുള്ള റെഫക്ടറിയിൽ വെജ് നോൺവെജ് അടുക്കളകളും 2000 ത്തോളം വിദ്യാർത്ഥികളെ ഉൾകൊള്ളാവുന്ന ഡൈനിങ്ങ് ഹാളുകളുമുണ്ട്. ഏഴു കോടിയോളം രൂപ മുതൽ മുടക്കി അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള കെട്ടിടങ്ങളുടെ മുഴുവൻ നിർമ്മാണ ചിലവും കോളേജ് മാനേജ്മെന്റ് സ്വന്തം നിലയിലാണ് മുടക്കിയിട്ടുള്ളത്. പുതിയ ബ്ലോക്കുകളുടെ പ്രവർത്തനം ആരംഭിച്ചതോടെ രാജ്യാന്തര നിലവാരത്തിലേക്ക് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഉയർന്നു.

പ്രാദേശികം

പെൻഷനേഴ്‌സ് യൂണിയൻ കുടുംബ സംഗമം നടത്തി

ഈരാറ്റുപേട്ട.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് കുടുംബ സംഗമം വ്യാപാര ഭവനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കല ആർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ടി.എം.റഷീദ്' പഴയംപ്പള്ളി അധ്യക്ഷത വഹിച്ചു ഡോ.റെജി വർഗീസ് മേക്കാടൻ മുഖ്യപ്രഭാഷണം നടത്തി.സി.ജെ. മത്തായി ,ജയിംസ് മാത്യൂ, ഇ .മുഹമ്മദ്, എൻ.കെ.ജോൺ ,സെബാസ്റ്റ്യൻ മേക്കാട്ട്എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കള്ളകഥകള്‍ കെട്ടിചമച്ച് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ പ്രധിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട: ദക്ഷിണകേരളാ ലജ്നത്തുല്‍ മുഅല്ലിമീന്‍റെ നേത്യത്വത്തില്‍ നാട്ടിലെ മത,സാമുഹിക,സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്തങ്ങളുടെ പങ്കാളിത്തത്തോടുകൂടി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ബഹുജന പങ്കാളിത്തത്തോടെ ഈരാറ്റുപേട്ടയിൽ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കള്ളകഥകള്‍ കെട്ടിചമച്ച് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ്  മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ പ്രധിഷേധ പ്രകടനം നടത്തി യു ഡി എഫ്  ഈരാറ്റുപേട്ട മംണ്ഡലം ചെയര്‍മ്മാന്‍ പി.എച്ച് നൗഷാദ് ,കണ്‍വീനര്‍ റാസി ചെറിയവല്ലം, മുനിസിപ്പല്‍ വൈസ് ചെയര്‍മ്മാന്‍  അഡ്വ.മുഹമ്മദ് ഇല്ല്യാസ് ,മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്‍റ്.അന്‍വര്‍ അലിയാര്‍,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്. അനസ് നാസര്‍, വി.എം സിറാജ്,അന്‍സര്‍ പുള്ളോലില്‍, സിറാജ് കണ്ടത്തില്‍,കെ.എ മുഹമ്മദ് ഹാഷിം, പി.എം അബ്ദുല്‍ ഖാദര്‍,നാസര്‍ വെള്ളൂപറമ്പില്‍, കെ.ഇ.എ ഖാദര്‍,അബ്സാര്‍ മുരിക്കോലില്‍,നിസാമുദ്ദീന്‍ അഡ്വ.വി.പി നാസര്‍,യഹ്യാ സലിം, അമീന്‍ പിട്ടയില്‍,അസീസ് പത്താഴപടി തുടങ്ങിയവര്‍ പ്രസംഗിച്ചു  

പ്രാദേശികം

എം ജി സൗത്ത് സോൺ വോളി അരുവിത്തുറ ജേതാക്കൾ .

മഹാത്മാഗാന്ധി സർവ്വകലാശാല പുരുഷവിഭാഗം സൗത്ത് സോൺ  വോളിബോൾ മത്സരത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജ് വിജയിച്ചു. പാലാ സെന്റ് തോമസ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്.

പ്രാദേശികം

എം ജി യൂണിവേഴ്സിറ്റി സൗത്ത് സോൺ വോളിബോൾ ചാമ്പ്യൻഷിപ്പ് എം ഇ എസ് കോളജിൽ തുടങ്ങി.

മഹാത്മാഗാന്ധി സർവ്വകലാശാല സൗത്ത്സോൺ വോളിബോൾ ചാമ്പ്യൻഷിപ്പ്  ഈരാറ്റുപേട്ട എം ഇ എസ് കോളജിൽ ആരംഭിച്ചു. 20/10/23 ന് രാവിലെ 9.00മണിക്ക് തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജിജോർജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 22 കോളജുകൾ ഇതിൽ പങ്കെടുക്കുന്നു.എം ഇ എസ് കോളജ് ഗ്രൗണ്ട് ,നടക്കൽ സ്പോർട്ടിഗോ സ്പോർട്ട്സ് സിറ്റി എന്നിവിടങ്ങളിലാണ് മത്സരം നടന്നു വരുന്നത് . മത്സരങ്ങൾ ഇന്ന് സമാപിക്കും.