ഈരാറ്റുപേട്ട .കലയും അറബി ഭാഷാ സ്നേഹവും അലി ഞ്ഞുചേരുന്ന കലാരൂപമായ അറബിക് കലിഗ്രഫി മേഖല യിൽ പതിറ്റാണ്ടുകളുടെ സാ ന്നിധ്യമായിഈരാറ്റുപേട്ട നടയ്ക്കൽ കണ്ട ത്തിൽ കെ.കെ നസീർ (57). ഖുർആൻ രേഖപ്പെടുത്തുന്ന തിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തു ടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്കരണ ശ്രമങ്ങളിൽ നി ന്നാണ് അറബി കലിഗ്രഫി രു പപ്പെട്ടു വന്നത്.അക്ഷരങ്ങളുടെ പ്രത്യേക രീതിയിലുള്ള ക്രമീകരണത്തി ലൂടെ മനോഹരമായ ചിത്രമാ ക്കി മാറ്റുന്ന കലയാണ് കലി ഗ്രഫി. പ്രധാനമായും അറബി ഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരു ന്നത്. ഖുർആൻ ലിഖിതം, മദ്റസകൾ, മസ്ജിദുകൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കാലിഗ്രഫി ഉപയോഗിക്കുന്നു. ഇതിനെ വർഷങ്ങളുടെ സപര്യകൊ ണ്ട് മെരുക്കിയെടുത്ത ഉത്തമനായ കലാ കാരനാ ണ് നസീർ. പള്ളികളു ടെ മിഹ്റാ ബുകളിലും അറബിക് സ്കൂളുകളു ടെ ചുവരു കളിലുമായി അറബികലിഗ്രഫി നിർമിതിയിൽ വ്യാപൃതനാണ് അദ്ദേഹം.
അറ ബിക് അക്ഷരങ്ങളുടെ പ്രത്യേ കരീതിയിലുള്ള ക്രമീകരണ ത്തിലൂടെ മനോഹരമായ ചി ത്രമാക്കി മാറ്റാൻ പറ്റുന്ന കല യാണ് കലിഗ്രഫി എന്നതാണ് തന്നെ ഇതിലേക്ക് ആകർഷിച്ചതെന്ന് നസീർ പറഞ്ഞു. ക്രമീകരണം കൊണ്ട് രൂപങ്ങൾ തീർക്കാൻ അറബിക് അക്ഷ രങ്ങൾ ആണ് ഏറ്റവും അനുയോജ്യം എന്നതും ഇതിലേക്ക് തിരിയാൻ കാരണമായത്രേ. നന്നേ ചെറുപ്പത്തിൽത്തന്നെ മലയാളത്തിൽ ചുവരെഴുത്തു കളും മറ്റും നടത്തുന്നതിൽ വിദഗ്‌ധനായതിനാൽ കലിഗ്രഫി വേഗം വഴങ്ങിയെന്നും അദ്ദേ ഹം പറഞ്ഞു.നൂറ്റാണ്ടുകൾക്ക് മുമ്പ് അറബി കലിഗ്രഫി രാജകൊട്ടാരങ്ങളിലും
മറ്റും ഉണ്ടായി രുന്നെങ്കിൽ ഇപ്പോൾ മസ്‌ജി ദുകളിലും മറ്റുമായി ഒതുങ്ങി.എങ്കിലും 27 വർഷക്കാലം പ്ര വാസ ജീവിതം നയിച്ച നസീർ കലിഗ്രഫിയുടെ പുതുസാങ്കേ തങ്ങൾ തേടുകയാണ്. അറബിനാടുകളിലെ പള്ളികളിലും വീടുകളിലുമായി നൂറു കണക്കിന് ഭിത്തികളിൽ പ്രതിഫലം കൂടാതെ നസീറിൻ്റെ അറബി കലിഗ്രഫി സൃഷ്‌ടികൾ ഇന്നും ഓർമയായി തിളങ്ങി നിൽക്കുന്നുണ്ട്. ഓർമകളുടെ നീക്കിയിരിപ്പിൽ അറബി ഭാഷാപത്രങ്ങളിലും ഉറുദുപത്രങ്ങളിലും വന്ന വാർത്തകളും നസീർ സൂക്ഷിക്കുന്നു. ഇത് കൂടാതെ കലാ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായ നസീർ 150 ൽപ്പരം മാപ്പിളപ്പാട്ട് ആൽബ ങ്ങൾ പുറത്തിറക്കി. ഭാര്യ റംല യും മക്കൾ അഹമ്മദ് നാസിം, ബാസിം സബാഹ്, സൽ ഫസ നാഹ എന്നിവരും ഹൃദയം നി റഞ്ഞ പിന്തുണയുമായി ഒപ്പമുണ്ട്. എല്ലാത്തിലും മേലേ, കലിഗ്രഫി എന്ന കലാരൂപം നെഞ്ചേറ്റുന്നതിന് നസീറിന് ഒറ്റ ഉത്തരം മാത്രം, അറബി ഭാഷയോടും അക്ഷരങ്ങളോടുമുള്ള അടങ്ങാത്ത സ്നേഹം അറബിഭാഷ ദിനത്തിൽ നസീർ പ്രകടിപ്പിക്കുകയാണ്.