വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട സംയുക്ത മഹല്ല് നവോത്ഥാന വേദിയുടെ ലഹരി വിരുദ്ധ പ്രചാരണ സമ്പൂർണ്ണഭവന സന്ദർശന പരിപാടി നഗരസഭാ ചെയർപേഴ്സൻ സുഹ്റാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യുന്നു

ഈരാറ്റുപേട്ട സംയുക്ത മഹല്ല് നവോത്ഥാന വേദിയുടെ ലഹരി വിരുദ്ധ പ്രചാരണ സമ്പൂർണ്ണഭവന സന്ദർശന പരിപാടി നഗരസഭാ ചെയർപേഴ്സൻ സുഹ്റാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ്, ഇമാം നദീർ മൗലവി, ഇമാം സുബൈർ മൗലവി, മുഹമ്മദ് സക്കീർ ,കെ .ഇ. പരീത്, അഫ്സാർ പുള്ളോലിൽ, എ.എം.റഷീദ്, അബ്ദുൽ വഹാബ് ,ബഷീർ മേത്തർ, അഷറഫ് നദ് വി, ഹബീബ് മൗലവി, യൂസുഫ് സഖാഫി, പി.എം.അബ്ദുൽ ഖാദർ, സിയാദ് ചിരപ്പാറ, സുനിതാ സമീപം  

പ്രാദേശികം

നിയമസഭാ മ്യൂസിയത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ഫോട്ടോ വീഡിയോ പ്രദർശനം 28,29 തീയതികളിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷം 'ആസാദി കാ അമൃത് മഹോത്സവി' ൻ്റെ ഭാഗമായി ഫോട്ടോ വീഡിയോ പ്രദർശനം സംഘടിപ്പിക്കുന്നു. യൂനിസെഫിൻ്റെ സഹകരണത്തോടെ നിയമസഭാ മ്യൂസിയം സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം  28 ന് രാവിലെ 10ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിക്കും. ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. അലിഗഡ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ പി കെ അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തും. അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളജ് മാനേജർ ഫാ ഡോ അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ ആമുഖപ്രഭാഷണം നിർവഹിക്കും. സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന അപൂർവങ്ങളായ ഫോട്ടോകളുടെയും ലഘു വീഡിയോകളുടെയും അനേകം കളക്ഷനുകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ലഹരിവിരുദ്ധ ബോധവത്ക്കരണം, യൂനിസെഫിൻ്റെ സഹകരണത്തോടെ കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം എന്നീ വിഷയങ്ങളിൽ നടത്തു ന്ന പ്രത്യേക പരിപാടികളും പ്രദർശനത്തോടൊപ്പമുണ്ടാകും

പ്രാദേശികം

മഹല്ല് നവോത്ഥാന വേദിയുടെ സമ്പൂർണ്ണ ഭവന സന്ദർശനം 28ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട സംയുക്ത മഹല്ല് നവോത്ഥാന വേദി രണ്ടു മാസക്കാലമായി നടത്തി വരുന്ന മയക്ക് മരുന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞത്തിൻ്റെ ഭാഗമായി 28 ന് വെള്ളിയാഴ്ച പ്രദേശത്തെ 8000 വീടുകളിൽ ഒറ്റ ദിന സമ്പൂർണ്ണ സന്ദർശനം നടത്തുന്നു.5 പേരിൽ കുറയാത്ത സന്നദ്ധ കവർത്തകർ ഉൾക്കൊള്ളുന്ന 80 സ്ക്വാഡുകൾ ഇതിനായി രംഗത്തിറങ്ങും. 100 വീടുകളാണ് ഒരു സ്ക്വാഡിൻ്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നത്. ഭവന സന്ദർശനത്തിൻ്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4 ന് പി എം സി ജംഗ്ഷനിൽ ചേരുന്ന സമ്മേളനത്തിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ നിർവഹിക്കും.  

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൻ്റെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കമായി; ഉദ്ഘാടകനായി  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ.

സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൻ്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. സ്കൂൾ മാനേജർ   ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത വികാരി ജനറാൾ, ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹപ്രഭാഷണം നടത്തി.പ്രൊഫ. ഡോ. കെ.സി. സണ്ണി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജൂബിലി 70 ഇന കർമ്മ പരിപാടികളുടെ ഉദ്ഘടനം മുൻ ചീഫ് വിപ്പ് പി.സി. ജോർജ് നിർവഹിച്ചു.    മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ, മുൻ പി എസ്  സി മെമ്പർ, പ്രൊഫ. ലോപ്പസ് മാത്യു, ജൂബിലി കൺവീനർ ഡോ.റെജി വർഗീസ് മേക്കാടൻ, വാർഡ് കൗൺസിലർ ഫാത്തിമ സുഹാന, പിടിഎ പ്രസിഡൻ്റ് ഷിനു ജോസഫ്, പ്രിൻസിപ്പൽ ഷാജി മാത്യു, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

യോദ്ധാവ് 'ലഹരി വിരുദ്ധ കാമ്പയിന് കാരയ്ക്കാട് സ്കൂളിൽ തുടക്കമായി

ഈരാറ്റുപേട്ട ജനമൈത്രി പോലീസും ഹോട്ടൽ ആൻറ് റെസ്റ്റോറൻ്റ് അസോസിയേക്ഷൻ ഈരാറ്റുപേട്ട യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി.ഹെഡ്മിസ്ട്രസ് വി കെ ഷമീനയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം SHO ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ASI ബിനോയി തോമസ് മുഖ്യ പ്രഭാഷണം നടത്തി.അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് ഷരീഫ് ,ജില്ലാ കമ്മറ്റിയംഗം നാസർ വിന്നർ, യൂണിറ്റ് പ്രസിഡൻ്റ് പി എൻ സുകുമാരൻ, സെക്രട്ടറി മുഹമ്മദ് റാസി എന്നിവർ സംസാരിച്ചു

പ്രാദേശികം

ഈ​രാ​റ്റു​പേ​ട്ട ഉ​പ​ജി​ല്ലാ ശാ​സ്ത്ര മേ​ള സ​മാ​പി​ച്ചു; മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ

ഈരാറ്റുപേട്ട: കാളകെട്ടിയിൽ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോൽസവത്തിൽ മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ വർഷവും നിലനിർത്തി. എല്ലാ വിഭാഗങ്ങളിലുമായി ആകെ 831 പോയിന്റ് സ്കൂൾ നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസിന് 40 , ഗണിതത്തിന് 118, സോഷ്യൽ സയൻസിന് 54, ഐ.ടിക്ക് 58, പ്രവ്യത്തി പരിചയത്തിന് 103 പോയിന്റുകളോടെ എല്ലാത്തിലും ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ സയൻസ് 39, ഗണിതം 76, സോഷ്യൽ സയൻസ് 32,പ്രവ്യത്തി പരിചയത്തിൽ 150 പോയിന്റുകളുമായി ഒന്നാം സ്ഥാനവും, ഐ ടി ക്ക് 25 പോയിന്റോടെ നാലാം സ്ഥാനവും സ്ക്കൂൾ കരസ്ഥമാക്കി. യു.പി സെക്ഷനിൽ സയൻസിനും , ഗണിതത്തിനും 29 പോയിന്റുമായി ഒന്നാമതെത്തി. സോഷ്യൽ സയൻസ്, ഐ ടി, പ്രവ്യത്തി പരിചയം എന്നിവയിൽ യഥാക്രമം 17, 10, 51 പോയിന്റുകളോടെ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കന്ററി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി സ്കൂളിൽ നിന്നുള്ള 62 കുട്ടികൾ റവന്യൂ ജില്ലാ മൽസരത്തിൽ ഈരാറ്റുപേട്ട ഉപജില്ലയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കാൻ അർഹത നേടി. വിജയികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും പിടി എ , മാനേജ്മെന്റ് കമ്മിറ്റികൾ അഭിനന്ദിച്ചു.

പ്രാദേശികം

ഗണിതശാസ്ത്രമേള; വീണ്ടും ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസിന്റെ സമ്പൂർണ ആധിപത്യം

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം ഗണിതശാസ്ത്ര വിഭാഗത്തിൽ ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ 223 പോയിന്റുമായി ഓവർ ഓൾ ചാമ്പ്യന്മാരായി. യു പി വിഭാഗത്തിൽ 29 പോയിന്റോടെയും ഹൈസ്കൂൾ വിഭാഗത്തിൽ 76 പോയിന്റുമായും ഹയർ സെക്കന്ററി വിഭാഗത്തിൽ 118 പോയിന്റുമായും എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനവും സ്കൂളിനാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 8 മത്സരങ്ങൾക്കും ഹയർ സെക്കന്ററി വിഭാഗത്തിൽ 15 മത്സരങ്ങൾക്കും ഈരാറ്റുപേട്ട ഉപജില്ലയെ പ്രതിനിധീകരിച്ച് സ്കൂളിലെ 24 കുട്ടികൾ ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കും.

പ്രാദേശികം

എംജി യൂണിവേഴ്സിറ്റി യൂണിയൻ ഉദ്‌ഘാടനം അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളജിൽ; കവി മുരുകൻ കാട്ടാക്കട പങ്കെടുക്കും

ഈരാറ്റുപേട്ട : മഹത്മഗാന്ധി സർവകാലശാലയുടെ 2021-22 വർഷത്തെ യൂണിയൻ ഉദ്‌ഘാടനം വ്യാഴാഴ്ച നടക്കും. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടക്കുന്ന ചടങ്ങിൽ കവി  മുരുകൻ കാട്ടക്കട യൂണിയൻ ഉദ്‌ഘാടനം ചെയ്യും.  സർവ്വകാലശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ്, സിൻഡിക്കേറ്റ് അംഗങ്ങൾ, യൂണിയൻ ചെയർപേഴ്സൺ ജിനിഷ രാജൻ, ജനറൽ സെക്രട്ടറി പിഎസ് യെദുകൃഷ്ണൻ,  കോളേജ് മാനേജർ ഫാ ഡോ. അഗസ്റ്റ്യൻ പാലക്കപറമ്പിൽ, പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ,എന്നിവർ പങ്കെടുക്കും.