മീനച്ചിൽ ഈസ്റ്റ് ബാങ്കിൽ വ്യാപകമായ അഴിമതി: എൽഡിഎഫ്
പൂഞ്ഞാർ : മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്കിൽ നിലവിലെ ഭരണസമിതി സമീപകാലത്ത് വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടത്തുന്നുവെന്ന് എൽഡിഎഫ്. ബാങ്കിൽ കഴിഞ്ഞ മാസം 18-ാം തീയതി നടത്താനിരുന്ന ഭരണസമിതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇപ്പോഴത്തെ ഭരണസമിതി തിരിച്ചറിയാൽ കാർഡുകൾ നിയമവിരുദ്ധമായി വിതരണം നടത്തുന്നുവെന്നും, ബാങ്കിന്റെ പ്രവർത്തന മേഖലയ്ക്ക് വെളിയിൽ നിന്നും നിയമം വിട്ട് ധാരാളം ആളുകളെ അംഗങ്ങളാക്കുകയും, വിവിധ ശാഖകളിൽ ഓഹരി ഉടമകളുടെ തിരിച്ചറിയൽ കാർഡുകൾ നൽകാതെ അംഗങ്ങളുടെ വോട്ടു രേഖപ്പെടുത്താനുള്ള അവകാശം മനഃപ്പൂർവ്വം നിലവിലുള്ള ഭരണസമിതി നിഷേധിച്ചിരിക്കുകയാണെന്നും എൽഡിഎഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാർ ആഫീസിൽ നിന്നും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബാങ്കിൽ സ്വജന പക്ഷപാതവും ധൂർത്തും നടത്തുന്നതായി ജൂണിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആർബിഐയുടയോ, വകുപ്പിന്റയോ അനുമതിയില്ലാതെ വിവിധ ലോണുകളിൽ പതിനൊന്നര കോടിയോളം രൂപ ഇളവ് നൽകി. ഇതിൽ തന്നെ 7.20 കോടി രൂപ ഭരണസമിതി അംഗങ്ങളുടെ കുടുംബാഗങ്ങൾക്ക് തന്നെയാണ് നൽകിയിരിക്കുന്നത്. കൂടാതെ ജീവനാകരുടെ ഉല്ലാസ യാത്ര, ശാഖകളുടെ കമ്പ്യൂട്ടർ വത്കരണം, അരുവിത്തുറ ശാഖയുടെ നിർമാണം, ഹെഡ് ഓഫീസ് മേൽകൂര നിർമാണം എന്നിവയിൽ വാൻ സാമ്പത്തിക ക്രമകേടുകൾ, സംവരാണങ്ങൾ അട്ടിമറിച്ച് അനധികൃത നിയമനം, പ്രമോഷൻ മതിയായ ഇടുകളില്ലാതെ ലോൺ തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ജോയിന്റ് രജിസ്ട്രാർ അന്വേഷണത്തിൻ ഉത്തരവിട്ടിരിക്കുകയാണ്. അന്വഷണം നടന്നാൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന കൂടുതൽ അഴിമതികൾ പുറത്ത് വരുമെന്ന് ഭയന്ന് നിലവിൽ ഭരണസമിതി അന്വഷണത്തിനെതിരെ കോടതിയെ സമീപിക്കുകയും എന്നൽ കോടതി വകുപ്പിന് അനുകൂലമായി ഇടകാല ഉത്തരവ് നൽകിയിരിക്കുകയാണ്. ഇളവ് നൽകിയതിന്റെ ഭാഗമായി ഭരണ സമിതിയിലെ ജനപ്രതിനിധിക്ക് മൂന്ന് കോടിരൂപ ലഭിച്ചുവെന്നാണ് ബാങ്ക് വൃത്തങ്ങളിൽ നിന്നും അറിഞ്ഞത്. കഴിഞ്ഞ പത്ത് വർഷമായി ഓഹരി ഉടമകൾക് ലാഭ വിഹിതം നൽകാത്ത് ബാങ്ക് നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കുടിശ്ശികയുള്ള അർബൺ ബാങ്കാണ്. ഭരണസമിതിയുടെ കൊള്ള ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. നിലനിൽപ്പ് പരുങ്ങലിലായപ്പോൾ വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് ഏതുവിധേനയും ഭരണം നിലനിർത്താൻ നിലവിലുള്ള ഭരണസമിതി ശ്രമിക്കുന്നു. വർഗ്ഗീയ പാർട്ടികളുട ഭാരവാഹികളെ തന്നെ തങ്ങളുടെ പാനലിൽ ഉൾപ്പെടുത്തിക്കൊണ്ട് ആർ.എസ്.എസ്. ,സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് ബാങ്കിനെ പണയപ്പെടുത്താനുള്ള ഗൂഢനീക്കങ്ങൾ സാധാരണക്കാരായ ഓഹരി ഉടമകൾ ഒരിക്കലും അനുവദിച്ചുകൊടുക്കുകയില്ലെന്നും എൽഡിഎഫ് നേതാക്കളായ രമേഷ് ബി വെട്ടിമറ്റം, എംജി ശേഖരൻ, ജോഷി മൂഴിയാങ്കൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.