ഈരാറ്റുപേട്ട .ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ ഇ സ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കാനുള്ള തീരുമാനം മന്ദഗതിയിൽ കോട്ടയം ജില്ലയിൽ ആയിരം രൂപയ്ക്കു താഴെയുള്ള മുദ്രപ്പത്രങ്ങൾ ഏറെ നാളായി ലഭിക്കുന്നില്ല. ജില്ല യിലെ സ്റ്റാമ്പ് മെമ്പർമാരുടെ പക്കൽഉണ്ടായിരുന്ന പത്രങ്ങളും തീർന്ന് ദിവസങ്ങളായി. പഞ്ചായത്തുകളിൽ നിന്നും മറ്റും ധനസഹായം ലഭിക്കുന്നതിനുള്ള ഉടമ്പടിക്ക് 200 രൂപ യുടെ പത്രവും വിവിധ സർട്ടിഫിക്കറ്റുകൾക്കും സത്യവാങ്‌മൂലത്തിനുമുള്ള 50 രൂപ പത്രങ്ങൾ പോലും ലഭിക്കുന്നില്ല. വാടക ഉടമ്പടി യ്ക്കും മറ്റു കരാറുകൾക്കുമുളള മുദ്ര പ്പത്രം കിട്ടാതായതോടെ 1000 രൂപയുടെ പത്രം വാങ്ങി ഉപയോഗിക്കണമെന്ന അവ സ്ഥയാണ്. ധനനസഹായവും മറ്റും കിട്ടേണ്ട പാവങ്ങളായണ് ചെറിയ തുകയ്ക്കുള്ളപത്രം ഇല്ലാതാ യതോടെ ഏറെ ദുരിതത്തിലാത്
ഞായറാഴ്‌ച മുതൽ ഇ സ്റ്റാമ്പിംഗ് നടപ്പിലാക്കിയെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ചെറിയ തുകയ്ക്കുള്ള പത്രങ്ങൾ ലഭ്യമല്ലെന്നാണ് വെണ്ടർമാർ പറയുന്നത്. ട്രഷറിക ളിൽ അന്വേഷിച്ചാലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. മുദ്രപ്പത്ര ക്ഷാമം പരിഹരി ക്കാൻ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.റ്റി.യു.സി റീജിയണൽ പ്രസിഡൻ്റ് നാസർ പനച്ചിയിൽ എരുമേലി ആവശ്യപ്പെട്ടു