വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഗാന്ധിജയന്തി ദിനത്തിൽ ഫാമിലി ഹെൽത്ത് സെൻ്ററും പരിസരവും വൃത്തിയാക്കി ഈരാറ്റുപേട്ട എം ഇ എസ് കോളജ് വിദ്യാർത്ഥികൾ.

ഗാന്ധിജയന്തിദിനത്തിൽ എം ഇഎസ്കോളജിലെ എൻ. എസ്  എസ് യൂണിറ്റും നേച്ചർ ക്ലബും   ചേർന്ന് ഈരറ്റുപേട്ട ഫാമിലി ഹെൽത്ത് സെൻറർ  പരിസരം വൃത്തിയാക്കി .  പരിസരശുചിത്വം പരിസ്ഥിതി  സംരക്ഷണം ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത് . പൊതുജനാരോഗ്യ കേന്ദ്രമെന്ന നിലയിൽ ഫാമിലി ഹെൽത്ത് സെൻററിൽ വിദ്യാർത്ഥികൾ നടത്തിയ  സേവനം മഹത്തരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയർപേഴ്സൺ സുഹുറഅബ്ദുൽ ഖാദർ പറഞ്ഞു   . കൺസിലർ പി.എം അബ്ദൽ ഖാദർഅധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ഡോ. സഹല ഫിർദൗസ് , ഹെൽത്ത്ഇൻസ്പെക്ടർ നാസർ സിഎ , മഹ്റൂഫ് , അധ്യാപകരായ മുംതാസ് കബീർ,ഹൈമ കബീർ , നസീം സിത്താര സക്കീർ  എന്നിവർ നേതൃത്വം നൽകി

പ്രാദേശികം

ലഹരിയ്ക്കെതിരെ പോരാടാനൊരുങ്ങി ഈരാറ്റുപേട്ട; ലഹരി വിരുദ്ധ പാർലമെൻറ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഈരാറ്റുപേട്ടയിലെ സംയുക്ത മഹല്ല് ജമാഅത്തിൻ്റെ നേതൃത്വത്തിൽ ലഹരിയ്ക്കെതിരെ സംഘടിപ്പിച്ച  ലഹരി വിരുദ്ധ പാർലമെൻറ് ശ്രദ്ധേയമായി.  ഈരാറ്റുപേട്ട നഗരസഭയെ ലഹരി മുക്തമാക്കാൻ ജനകീയ പങ്കാളിത്തത്തോടു കൂടി പ്രദേശത്തെ എണ്ണായിരം വീടുകളിൽ നേരിട്ട് സന്ദർശനം നടത്തുന്നതിൻ്റെ മുന്നൊരുക്കമായിരുന്നു ലഹരി വിരുദ്ധ പാർലമെൻറ്.ഇതിനായി 5 അംഗങ്ങൾ വീതമുള്ള 200 സ്ക്വാഡുകൾ രൂപീകരിക്കാനാണ് തീരുമാനം. 50 വീടുകൾ വീതമുള്ള 160 ക്ളസ്റ്ററുകളിൽ അവബോധ കുടുംബയോഗങ്ങൾ നടത്തും.10 വീടുകൾക്ക് 2 പേർ എന്ന തോതിൽ നിരീക്ഷകരെയും ഏർപ്പെടുത്തും.കൗൺസിലിംഗ്, ഡി അഡിക്ഷൻ ചികിൽസ, ശാക്തീകരണ സദസ്സുകൾ, ഡോക്കുമെൻ്ററി പ്രദർശനങ്ങൾ കൂടാതെ പുനരധിവാസ സൗഹൃദ കൂട്ടായ്മകളും സംഘടിപ്പിക്കും. ലഹരി വിരുദ്ധ പാർലമെൻറ് നയപ്രഖ്യാപന സമ്മേളനത്തിൽ നൈനാർ പള്ളി മഹല്ല് പ്രസിഡന്റ് പി. ഇ മുഹമ്മദ് സക്കീർ അദ്ധ്യക്ഷത വഹിച്ചു.റിട്ട: ജില്ലാ ജഡ്ജി ബി.വിജയൻ പാർലമെന്റ് ഉദ്ഘാടനം ചെയ്തു.ഡോ. റോയി അബ്രാഹം കള്ളിവയലിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രസീഡിയം അംഗങ്ങളായ ഇമാംഅഷറഫ് മൗലവി, ഇമാം സുബൈർ മൗലവി, ഇമാം ഷിഹാബ് മൗലവി, ഹാഷിർ നദ് വി ,നൗഫൽ ബാഖവി, നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് ഇൽയാസ്', കെ.ഇ.പരീത്, അഫ്സർ പുള്ളോലിൽ, അബ്ദുൽ വഹാബ്', മജീദ് വട്ടക്കയം, പി.എസ്.ഷഫീക്ക്, പി.പി.എം.നൗഷാദ് ,ത്വൽഹാ നദ്‌വി, എ.എം.റഷീദ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

മയക്കുമരുന്നു മഹാവിപത്തിനെതിരെ ബോധവൽക്കരണ പ്രചാരണ ജാഥക്ക് തുടക്കമായി

ഈരാറ്റുപേട്ട. സംയുക്ത മഹല്ല് നവോത്ഥാന വേദിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നു മഹാവിപത്തിനെതിരെ ബോധവൽക്കരണ പ്രചാരണ ജാഥ ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് പരിസരത്ത് വച്ച് തുടക്കം കുറിച്ചു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ആഫീസർ ബാബു സെബാസ്റ്റ്യൻ പതാക കൈമാറി. ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി,ഇമാം സുബൈർ മൗലവി, ഇമാം ഇബ്രാഹിംകുട്ടി മൗലവി ഹാഷിർ നദ് വി പി.ഇ.മുഹമ്മദ് സക്കീർഎന്നിവർ സംസാരിച്ചു. പടം .ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ആഫീസർ ബാബു സെബാസ്റ്റ്യൻ  മയക്കുമരുന്നു മഹാവിപത്തിനെതിരെ യുള്ള ബോധവൽക്കരണ പ്രചാരണ ജാഥയുടെ പതാക കൈമാറുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് ധർണ്ണ നടത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ ഇന്ന് രാവിലെ 11:00 am ന് കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളും ഭരണകക്ഷി നേതാക്കന്മാരും വ്യാപകമായ രീതിയിൽ വായ്പ തട്ടിപ്പ് നടത്തിയതുകൊണ്ടാണ് ബാങ്കിന് ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടായത് എന്നും ,കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചതു പോലെ ഈരാറ്റുപേട്ടയിലും നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കുന്നതിനായി ആവശ്യമായ പണം സർക്കാർ നൽകണം എന്നും ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. മതിയായ സെക്യൂരിറ്റി ഇല്ലാതെ ലക്ഷകണക്കിന് രൂപ ഭരണ സമിതി അംഗങ്ങളും ,ഇടത് പക്ഷ നേതാക്കളും ഇവരുടെ ബന്ധുക്കളും വായ്പ്പ എടുത്തത് കൊണ്ടാണ് പ്രതിസന്ധി ഉണ്ടായത് എന്നും സ്വർണ്ണം പണയപ്പെടുത്തി വായ്പ്പ എടുത്തവർക്ക് സ്വർണ്ണം പോലും തിരികെ നൽകാൻ കഴിയാത്ത സ്ഥിതി ആണ് ഉള്ളതെന്നും ഡെയിലി കളക്ഷൻ അടച്ചവർക്കും ,ചിട്ടിപ്പണം അടച്ചവർക്കും പണം തിരികെ ലഭിക്കാതെ വരുന്നത് സാധാരണക്കാരോട് കാട്ടുന്ന ക്രൂരത ആണെന്നും അഴിമതി നടത്തിയ ഭരണസമിതിക്കെതിരെയും ജീവനക്കാർക്ക് എതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ധർണ്ണ നടത്തിയത് . ധർണ്ണയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ‌അനസ് നാസർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം കൺവീനർ റാസി ചെറിയ വല്ലം സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,യു.ഡി.എഫ് നേതാക്കളായ സിറാജ് വി.എം ,എം .പി സലീം ,പി പി മജീദ് ,കെ എ മുഹമ്മദ് ഹാഷിം ,റസീം മുതുകാട്ടിൽ ,നാസർ വെള്ളൂ പറമ്പിൽ ,അൻസർ പുള്ളോലിൽ ,ഫസൽ റഷീദ് ,പി .എം അബ്ദുൾ ഖാദർ ,സുനിൽ കുമാർ ,ഷിയാസ് മുഹമ്മദ് ,അമീൻ പിട്ടയിൽ , ഒബി യഹിയ സലീം ,നിസാമുദ്ദീൻ എം.കെ ,കെ.ഇ.എ ഖാദർ ,നിയാസ് വെള്ളൂ പറമ്പിൽ ,എസ്.എം കെബീർ ,നൗഷാദ് വട്ടക്കയം ,അബ്ദുൽ കരീം അസീസ് പത്താഴപ്പടി ,നെ സീർ പാലയം പറമ്പിൽ ,തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

മയക്കുമരുന്നു മഹാവിപത്തിനെതിരെ ബോധവൽക്കരണ പ്രചാരണ ജാഥയും ലഹരിവിരുദ്ധ പാർലമെൻറും ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: മദ്യവും മയക്കുമരുന്നും മൂലം സംഭവിക്കുന്ന സാംസ്ക്കാരിക അപചയത്തിനെതിരെ ബോധവൽക്കരണവുമായി ഈരാറ്റുപേട്ട സംയുക്ത മഹല്ല് നവോത്ഥാന വേദി. നൈനാർ മസ്ജിദ്, പുത്തൻപള്ളി, മുഹ്യദീൻ പള്ളി ജമാഅത്തുകളുടെ കീഴിലുള്ള അൻപതു മസ്ജിദുകൾ കേന്ദ്രീകരിച്ചുരൂപീകരിക്കപ്പെട്ട സമിതികളുടെ സംഗമം ലഹരി വിരുദ്ധ പാർലമെൻറ് ഒക്ടോബർ 2 ന് നടയ്ക്കൽ ഫൗസിയാആഡിറ്റോറിയത്തിൽ നടക്കും. ഇതിൻ്റെ പ്രചാരണവുമായി ഇന്നും,നാളെയും ബോധവൽക്കരണ പ്രചാരണ ജാഥ ഇളപ്പുങ്കൽ നിന്നും തേവരു പാറയിൽ നിന്നും ആരംഭിക്കും. ആദ്യ ദിനത്തിൽ ചേന്നാട് കവലയിലും ശനിയാഴ്ച നടക്കൽ ഹുദാ ജംഗ്ഷനിലും സമാപനമ്മേളനങ്ങൾ നടക്കും.

പ്രാദേശികം

നടയ്ക്കൽ – കൊട്ടുകാപ്പള്ളി റോഡ് ഉത്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിലെ 8 17 18 19 വാർഡുകളിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത സൗകര്യവും 600ലധികം കുടുംബങ്ങൾ നിത്യേന യാത്രയ്ക്ക് ഉപയോഗിക്കുന്ന റോഡുമാണ് നടയ്ക്കൽ- കൊട്ടുകാപ്പള്ളി റോഡ്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ താഴത്തെ നടക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പനച്ചിപ്പാറയിൽ എത്തിച്ചേരുന്ന ഈ റോഡ് ഏറെ ഗതാഗത തിരക്കുള്ളതും ദിവസേന 100 കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നതുമാണ്. വർഷങ്ങളായി തകർന്നു കിടന്ന റോഡ് പുനരുദ്ധീകരിക്കണമെന്നുള്ളത് പ്രദേശവാസികളുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരവധി സംഘടനകളുടെയും അഭ്യർത്ഥന മാനിച്ച് റോഡ് പുനരുദ്ധാരണത്തിന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അനുവദിച്ചു. ഈ തുക ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ നിർവഹിച്ചു. വി.എം മുഹമ്മദ്‌ ഇല്ല്യസ് അധ്യക്ഷത വഹിച്ചു.പി എം അബ്ദുൽ ഖാദർ, ഹബീബ് കപ്പിത്താൻ, റിസ്വാന സവാദ്, ഫൈസൽ പി ആർ, അനസ് പാറയിൽ, കെ പി സിയാദ് തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

പേ വിഷബാധാ ദിനം ആചരിച്ചു.

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ പേവിഷബാധാ ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സാഫ് അംഗങ്ങൾ നിർമ്മിച്ച കൊളാഷുകൾ പേ വിഷബാധയുടെ ഭീകരത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്ന വിധം ശ്രദ്ധേയമായി. ജീവശാസ്ത്രാദ്ധ്യാപകൻ മുഹമ്മദ് ലൈസൽ വിഷബാധയെക്കുറിച്ചും റാബിസ് വൈറസ് മനുഷ്യ ശരീരത്തിൽ എത്തിച്ചേരുന്ന വിവിധ മാർഗ്ഗങ്ങളെക്കുറിച്ചും , പ്രഥമ ശുശ്രൂഷാരീതികളെക്കുറിച്ചും ക്ലാസ്സെടുത്തു. ഹെഡ് മിസ്ട്രസ്സ് എം.പി ലീന വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അദ്ധ്യാ പകരായ റസിയ, പാർവ്വതി, സുമി കെ.എം, ശ്രീജ. ഇ.വി , ഷൈലജ, റമീസ്. പി.എസ്, ജവാദ് ജയൻ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

ഈരാറ്റുപേട്ട കൃഷി ഭവനിൽ നിന്നും പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി വാങ്ങുന്ന കർഷകർ കൃഷി ഭൂമി സംബന്ധിച്ച് വിവരങ്ങൾ സെപ്റ്റംബർ 30 നകം രജിസ്റ്റർ ചെയ്യണം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട കൃഷി ഭവനിൽ നിന്നും പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം 2000 രൂപ വാങ്ങുന്ന എല്ലാ കർഷകരും തങ്ങളുടെ കൃഷി ഭൂമി സംബന്ധിച്ച് വിവരങ്ങൾ സെപ്റ്റംബർ 30 നകം എയിംസ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതും E-KYC പൂർത്തീകരിക്കേണ്ടതുമാണ്. കർഷകർക്ക് സ്വന്തമായോ അക്ഷയ സേവനകേന്ദ്രങ്ങൾ വഴിയോ കൃഷിഭവൻ മുഖാന്തിരമോ ഇവ പൂർത്തിയാകാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു. സമയപരിധിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്കു തുടർന്ന് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഈരാറ്റുപേട്ട കൃഷി ഭവനുമായി ബന്ധപ്പെടുക. Ph: 9383470758