പ്രാദേശികം

നിർമ്മിത ബുദ്ധി വികസനം അരുവിത്തുറ കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

അരുവിത്തുറ : അരുവിത്തുറ കോളേജിൽ  ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നിർമ്മിത ബുദ്ധി വികസനം പ്രമേയമാക്കി അഞ്ചു ദിവസം നീണ്ടുനിന്ന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം പൂർത്തിയായി.
ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ഇൻ റിസർച്ച് ആൻഡ് അക്കാഡമിക്സ് എന്ന വിഷയത്തെ ആസ്പദമാക്കി  സംഘടിപ്പിക്കപ്പെട്ട പ്രോഗ്രാമിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇരുന്നൂറിലധികം അധ്യാപകർ പങ്കെടുത്തു.നവംബർ 25 മുതൽ അഞ്ചുദിവസങ്ങളിലായി  നടത്തപ്പെട്ടപ്രോഗ്രാമിന്റെ ആദ്യ ദിനത്തിൽ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാർ പ്രിൻസിപ്പൽ ഡോ. എം വി രാജേഷ്  എഫ് ഡി പി ഉദ്ഘാടനം ചെയ്ത് അധ്യാപകരുമായി സംവദിച്ചു. എഫ് ഡി പി യുടെ രണ്ടാം ദിനത്തിൽ ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയൻ  ജാസിമുദ്ദീൻ ,എ ഐ ഇൻ റിസർച്ച് എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു.

എഫ് ഡി പി യുടെ മൂന്നാം ദിനത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ.റൂബി മാത്യു , എ ഐ ടൂൾസ് ഇൻ അക്കാദമിക് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
പ്രോഗ്രാമിന്റെ നാലാം ദിനത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ അമൽ എം ആർ , എ ഐ പ്രോംറ്റ്  എഞ്ചിനീയറിങ് എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു.
പ്രോഗ്രാമിന്റെ സമാപന ദിവസം ഡോ.ഷൈലേഷ് ശിവൻ, അസിസ്റ്റൻറ് പ്രൊഫസർ കുസാറ്റ് റെസ്പോൺസിബിൾ എ ഐ ആൻഡ് ഡേറ്റാ സയൻസ് എന്ന വിഷയത്തിന്മേൽ ക്ലാസുകൾ നയിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഐ ക്യു എ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.