പ്രാദേശികം

ഭൂജല സംരക്ഷണവും പരിപോഷണവും പൂഞ്ഞാർ കോളേജ് ശില്പശാല നടത്തി

പൂഞ്ഞാർ: കേരള സർക്കാരിൻറെ ഭൂജല വകുപ്പ് കോട്ടയം ജില്ലാ ഓഫീസും കോളേജ് ഓഫ് എൻജിനീയറിങ്ങ് പൂഞ്ഞാറും ചേർന്ന് ഭൂജല സംരക്ഷണവും പരിപോഷണവും എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി.

ഫലപ്രദമായ ഭൂജല സംരക്ഷണവും പരിപോഷണവും പൊതുജന പങ്കാളിത്തത്തോടുകൂടി മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന ആശയത്തിൽ ഊന്നിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കോളേജിൽ നടന്ന ശില്പശാല കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു.

ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഉദയകുമാർ ആർ അധ്യക്ഷനായിരുന്നു.

ഗവൺമെൻറ് കോളേജ് നാട്ടകം ജിയോളജി വകുപ്പ് മേധാവി പ്രൊഫ. ദിലീപ് കുമാർ പി.ജി. 'ഭൂജല സംരക്ഷണവും പരിപോഷണവും' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സനൽ ചന്ദ്രൻ സ്വാഗതവും കോളേജ് പ്രിൻസിപ്പാൾ ഡോ. എം.വി. രാജേഷ് ആശംസയും, ഹൈഡ്രോ ജിയോളജിസ്റ്റ് മനോജ് എം നന്ദിയും പറഞ്ഞു.