വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നദീ ദിനാചരണം.

അരുവിത്തുറ: ലോക നദീ ദിനാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ കാലാവസ്ഥാ വ്യതിയാനം ജല മേഖലയിൽ വരുത്തിയ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . സെമിനാറിന്റെ ഉദ്ഘാടനം തൃശൂർ നദീ ഗവേഷണ കേന്ദ്രം ഡയറക്ടറും കേരള നദീസംരക്ഷണസമതി സംസ്ഥാന പ്രസിഡന്റുമായ എസ്സ്.പി രവി ഉദ്ഘാടനം ചെയ്തു. ആഗോളതാപനം പ്രകൃതിയുടെ നിലനിൽപിനെ  ഗുരുതരമായി ബാധിച്ചു കഴിഞ്ഞു പരിസ്ഥിക്കനുകൂലമായ തിരുത്തലുകളിലേക്ക് സമൂഹത്തെ നയിക്കാൻ പുതു തലമുറക്കാവണമെന്നും അദ്ധേഹം പറഞ്ഞു. കോളേജ് മനേജർ വെരി.റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , മീനച്ചിൽ നദീസംരക്ഷണസമതി പ്രസിഡന്റ് ഡോ എസ്സ് രാമചന്ദ്രൻ , ഐക്യൂ ഏ സി അസിസ്റ്റന്റ് കോർഡിനേറ്റർമാരായ മിഥുൻ ജോൺ , ഡോ.സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. സെമിനാറിനു ശേഷം മീനച്ചിലാറിലെ കോളേജ് കടവിൽ നദീവന്ദനം പരിപാടിയും സംഘടിപ്പിച്ചു.

പ്രാദേശികം

ഉപജില്ലാ കായിക മേള ഗെയിംസ് ഇനങ്ങളിൽ മുസ്‌ലീം ഗേൾസിന് മികച്ച നേട്ടം.

ഈരാറ്റുപേട്ട : പൂഞ്ഞാറിൽ നടന്ന ഉപജില്ലാ ഗെയിംസിൽ മുസ്ലീം ഗേൾസ് സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. ബാഡ്മിന്റൺ , ടേബിൾ ടെന്നീസ് എന്നിവയിൽ സബ് ജൂനിയർ , ജൂനിയർ , സീനിയർ കാറ്റഗറികളിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. അണ്ടർ 19 കരാട്ടെ ചാമ്പ്യൻഷിപ്പിൽ നു ജൂബ ഫാത്തിമ, സൂര്യബിൻസ് എന്നീ വിദ്യാർത്ഥികളും അണ്ടർ 14 വോളി ബോൾ ഓപ്പൺ സെലക്ഷനിൽ അനന്യ എന്ന വിദ്യാർത്ഥിയും റവന്യൂ ജില്ല തല മൽസരത്തിലേക്ക് യോഗ്യത നേടി. വിജയികളെയും അവരെ പരിശീലിപ്പിച്ച കായികാദ്ധ്യാപിക ഷെമീന റ്റീച്ചറിനെയും സ്കൂൾ മാനേജ്മെന്റ്, പി.ടി.എ കമ്മിറ്റികൾ അഭിനന്ദിച്ചു.

പ്രാദേശികം

മാർമലയിൽ ഒരുങ്ങുന്നത് വൻ വികസന പദ്ധതി: വൈദ്യുത പദ്ധതിക്ക് 70.18 കോടിയും ടൂറിസത്തിന് 80 ലക്ഷവും അടങ്കൽ. സെബാസ്റ്റ്യൻ കുളത്തുങ്കൽ -എം.എൽ.എ.

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തീക്കോയി മാർമലയിൽ നടപ്പാക്കുന്നത് 70-ൽ പരം കോടിയുടെ ചെറുകിട വൈദ്യുത ഉല്പാദന പദ്ധതിയാണെന്ന് അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മുടങ്ങിക്കിടന്ന പദ്ധതിയെ കഴിഞ്ഞ ഒരു വർഷത്തെ നിരന്തര ഇടപെടലുകളെ തുടർന്നാണ് പുനരുജ്ജീവിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ തടസ്സങ്ങളാണ് പദ്ധതി വൈകിപ്പിച്ചത്.സർവ്വേയിൽ ഉൾപ്പെട്ട ഭൂ ഉടമകൾക്ക് ഭൂമിയിൽ ഒന്നും ചെയ്യുവാൻ കഴിതെയും വന്നു. ഒരു വർഷം മുന്നേ ഭൂമി ഏറ്റെടുക്കലിനായുള്ള 4 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് സർവ്വേ നടത്തി അതിർത്തിയും തീരുമാനിച്ച ശേഷമാണ് ഇപ്പോൾ 11 (1) നോട്ടിഫിക്കേഷൻ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ആവശ്യമായ സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ടും ലഭ്യമാക്കി.ഇതേ തുടർന്ന് വൈദ്യുതി, റവന്യൂ വകുപ്പുമന്ത്രിമാരും ജില്ലാ കളക്ടറുമായി ചർച്ച നടത്തിയതിൻ്റെ ഫലമായാണ് ഇപ്പോൾ സ്ഥലം ഏറ്റെടുക്കലിനായുള്ള രണ്ടാം ഘട്ട വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റെടുക്കുവാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ ഉടമകൾ പദ്ധതിക്കായി പൂർണ്ണ പിന്തുണ അറിയിച്ചു കഴിഞ്ഞു.നാല് മാസത്തിനകം മൂന്നാം ഘട്ട 19 (1) വിജ്ഞാപനത്തിലൂടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഏറ്റെടുത്ത ഭൂമി വൈദ്യുത ബോർഡിന് കൈമാറുന്നതോടെ പദ്ധതിയ്ക്കായുള്ള ടെൻഡർ വിളിച്ച് നിർമ്മാണം ആരംഭിക്കുന്നതിതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികൾ വൈദ്യുതി  പ്രൊജക്ട്‌ ഇംപ്ലിമെൻ്റഷൻ വിഭാഗവും ഡിസൈൻ വിഭാഗവും തയ്യാറാക്കി വരികയാണ്.നിലവിലുള്ള എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നാൽ ആവശ്യമായ അധിക തുകയും ലഭ്യമാക്കും .മൂന്ന് വർഷം കൊണ്ട് ഇവിടെ നിന്നും വൈദ്യുതി ഉല്പാദനം ലക്ഷ്യമിടുന്നു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി പ്രൊജക്ട് ഓഫീസും ആരംഭിച്ചു. ഇതോടൊപ്പം മാർമല ടൂറിസം വികസന പദ്ധതി കൂടി നടപ്പാക്കുന്നതിനായുള്ള 80 ലക്ഷം രൂപ അടങ്കൽ വരുന്ന പദ്ധതിക്ക് വേണ്ടി ടൂറിസം വകുപ്പിന് സമർപ്പിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.മാർമലവെള്ളച്ചാട്ടവും പ്രകൃതിസൗന്ദര്യവും കാണാനെത്തുന്നവർക്കായുള്ള പ്രാഥമിക സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഇരിപ്പിട, വിശ്രമ സജ്ജീകരണങ്ങളും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ടൂറിസം പദ്ധതിക്കായുള്ള വർക്കിംഗ് ഗ്രൂപ്പിൻ്റെ പരിഗണനയ്ക്കും അനുമതിക്കും ശേഷം ഇതും വൈദ്യുത പദ്ധതിയോടൊപ്പം നടപ്പാക്കുമെന്ന് സെബാസ്ററ്യൻ കുളത്തുങ്കൽ പറഞ്ഞു.

പ്രാദേശികം

സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയ ക്യാമ്പ്

പൂഞ്ഞാർ : അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാതാമ്പുഴ യൂണിറ്റും ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 24/09/2022 ശനിയാഴ്ച രാവിലെ 10 മണി മുതൽ  നടത്തപ്പെടുന്നു.  Dr. ദീപ ജോർജ് ക്യാമ്പിനു നേതൃത്വം കൊടുക്കുന്നത്. പാതമ്പുഴ കൃഷി ഭവൻ ഹാളിൽ വച്ച് ക്യാമ്പ് നടത്തപ്പെടുന്നു.  തിമര നിർണ്ണയം,ഡയബറ്റിക് റെറ്റിനോപ്പതി ചെക്കപ്പ്, മറ്റു ചികിത്സകളും സൗജന്യം.തുടർചികിത്സയിലും പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്.ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക

പ്രാദേശികം

ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് -എസ് ഡി പി ഐ ശക്തികേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്ഡ്; മൂന്നു പേർ അറസ്റ്റിൽ

ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് -എസ് ഡി പി ഐ  ശക്തികേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഷിഹാസ് എം എച്ച്, മുജീബ് മാങ്കുഴയ്ക്കൽ , എസ് ഡി പി ഐ നേതാവും നഗരസഭാ കൗൺസിലറുമായ അൻസാരി ഈലക്കയം എന്നിവരെ ചോദ്യം ചെയ്യലിനായി എൻ ഐ എ കസ്റ്റഡി യിലെടുത്തു. മൊബൈൽ ഫോൺ അടക്കമുള്ള രേഖകൾ കണ്ടെത്തിയതായാണ് അറിവ്. അർധരാത്രിയോടെ  കാരക്കാട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെത്തിയ ഉദ്യോഗസ്ഥരുടെ റെയഡ് പുലർച്ചെ 5 മണി വരെ നീണ്ടു. പ്രദേശത്ത് എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻ ഐ എ യ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കേന്ദ്രസേനാംഗങ്ങൾ ഉൾപ്പടെ മുന്നൂറിലേറെ പൊലീസുകാരാണ് സ്ഥലത്തെത്തിയത്.

പ്രാദേശികം

ഓസോൺ ദിനം ആചരിച്ചു

ഈ രാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഹെഡ് മിസ്മസ്സ് എം.പി ലീന ഉദ്ഘാടനം ചെയ്തു. സാഫ് കൺവീനർ മുഹമ്മദ് ലൈസൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചു. അധ്യാപകരായ എം.എഫ്. അബ്ദുൽ ഖാദർ, റീജ ദാവൂദ്, ഫാത്തിമ റഹീം, റ്റി.എസ് അനസ് പി.ജി. ജയൻ , എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഓസോൺ ഗാനം ഏറെ ശ്രദ്ധേയമായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പോസ്റ്റർ പ്രദർശനം ആനുകാലിക പരിസ്ഥിതി പ്രശ്നങ്ങൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിന് ഏറെ സഹായകമായി.

പ്രാദേശികം

സാങ്കേതിക മേഖലയിൽ കൂടുതൽ യുവതി യുവാക്കളെ കേരളത്തിന് സംഭാവന നൽകാൻ സർക്കാർ സാങ്കേതിക വിദ്യാഭ്യസ സ്ഥാപനങ്ങൾക് സാധിക്കുന്നു - ഡോ.ആർ ബിന്ദു

ഈരാറ്റുപേട്ട : സാങ്കേതിക മേഖലയിൽ കൂടുതൽ യുവതി യുവാക്കളെ കേരളത്തിന് സംഭാവന  ചെയ്യാൻ സർക്കാർ സാങ്കേതിക വിദ്യാഭ്യസ സ്ഥാപനങ്ങൾക് സഹായമാകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ജനജീവിതം മെച്ചപെടുത്തുന്നതിന് ആവിശ്യമായ സാങ്കേതിക വിദ്യകൾ, നൂതന ആശയങ്ങൾ ലഭിക്കുന്നതിനും , അത് നടപ്പിലാക്കുവാൻ ആവിശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ സ്കൂളിലൂടെ നടപ്പിലാക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉല്പനങ്ങൾ സർക്കർ സാഹയത്തോടെ വിപണിയിലെത്തിച്ചു വിദ്യാർത്ഥികളെ സംരംഭകരക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത് വകുപ്പ് 7.5 കോടി രൂപ മുടക്കി പുതിയതായി നിർമ്മിക്കുന്ന തീക്കോയി ടെക്നിക്കൽ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദ്‌ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഉദുഘടന യോഗത്തിന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആദ്യക്ഷനായി. ആന്റോ ആന്റണി എംപി, ഈരാറ്റുപേട്ട നഗരസഭ ചെയ്യർപേഴ്സൺ സുഹറ അബ്‌ദുൾഖാദർ, തീക്കോയി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെസി ജെയിംസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ, ടെക്‌നിക്കൽ വിദ്യാഭ്യസ ഡയരക്ടർ ഡോ.ടി പി ബൈജു ഭായി, ജോയിന്റ് റീജിയണൽ ഡയറക്ടർ അബ്‌ദുൾ ഹമീദ്, സ്കൂൾ സുപ്രണ്ട് കെ ദമോധരൻ,  പൊതുമരാമത്ത് കെട്ടിട വിഭാഗം എഞ്ചിനിയർ ശ്രീലേഖ, നഗര സഭ വൈസ് ചെയർമാൻ അഡ്വ.വി എം മുഹമദ് ഇല്യാസ്, സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ മാണി ജോസഫ്, നഗര സഭ അംഗങ്ങളായ റിസ്വാന സവാദ്, സഹല ഫിർദോസ്, സുനിത ഇസ്മയിൽ, റിയാസ് പ്ലാമൂട്ടിൽ, അൻസാർ പുള്ളോലിൽ, നസിറ സുബൈർ, തീക്കോയി ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ജയറാണി തോമസുകുട്ടി, ബിനോയ്‌ ജോസ്, മോഹനൻ കുട്ടപ്പൻ, അമ്മിണി തോമസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, സംഘടക സമിതി സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം, പിടിഎ പ്രസിഡന്റ്‌ കെപി ഷെഫീക് എന്നിവർ സംസാരിച്ചു

പ്രാദേശികം

പുരോഗമന പ്രസ്ഥാനങ്ങൾ സംഘ്പരിവാറിന്റെ ഭാഷ കടമെടുക്കുന്നു.എസ് ഐ ഒ

ഈരാറ്റുപേട്ട: ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന'എന്ന സന്ദേശം ഉയർത്തി  എസ് ഐ ഒ ഈരാറ്റുപേട്ട ഏരിയയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടത്തി. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പി എം സി ജംഗ്ഷനിൽ നിന്നും വിദ്യാർത്ഥി റാലി ആരംഭിച്ചു. സെൻട്രൽ ജംഗ്ഷൻ തെക്കേകര വടക്കേകര ചുറ്റി  മുട്ടം ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഭൗതിക പ്രത്യയശാസ്ത്രങ്ങൾ ഗതി കിട്ടാതെ അലയുമ്പോൾ ഇസ്ലാം വിമോജനത്തിന്റെ പുതു ലോകം തീർത്ത് കൊണ്ടിരിക്കുകയാണന്ന്  അദ്ധേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.എസ് ഐ ഒ ജില്ലാ പ്രസിഡന്റ്  സാബിർ യൂസുഫ്, സോളിഡാരി ജില്ല സെക്രട്ടറി സമീർ കെ എ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് സാജിദ് നദ്‌വി,എസ് ഐ ഒ ഏരിയ പ്രസിഡൻറ് മുനീർ മുഹമ്മദ് എന്നിവർ സംസാരിച്ചു.