ഈരാറ്റുപേട്ട : സംഭാൽമസ്ജിദ് അനധികൃത സർവെക്കെതിരെ പ്രതിഷേധിച്ച അഞ്ച് യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി, രാജ്യത്തിന്റെ ഭരണ ഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഓരോന്നായി ഇല്ലാതാക്കുന്ന ബിജെപി ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ മുനിസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ പറഞ്ഞു. പ്രകടനത്തിന് മുനിസിപ്പൽ പ്രസിഡന്റ് സഫീർ കുരുവനാൽ സെക്രട്ടറി വി.എസ് ഹിലാൽ, എസ് എം .ഷാഹിദ്, ഷാജി കെ. കെ. പി. അയ്യൂബ് കൂട്ടിയ്ക്കൽ, കെ.യു സുൽത്താൻ, മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ, എന്നിവർ നേതൃതം നൽകി.