ഈരാറ്റുപേട്ട : മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി.നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പി.പി.താഹിറ അധ്യക്ഷത വഹിച്ചു.ലീഗൽ സർവീസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ,അമ്പിളി മോഹൻ,അൻസാർ അലി,സജന സഫറു,ആശ്ന കരീം എന്നിവർ പ്രസംഗിച്ചു.
ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പോലീസ് ട്രൈനർമാരായ ശിശിര മോൾ,നീതു ദാസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
പ്രാദേശികം