ഈരാറ്റുപേട്ട: മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ലീഗ് ഹൗസിൽ മുതിർന്ന നേതാവ് സി.കെ. ബഷീർ പതാക ഉയർത്തി. നേതാക്കളായ കെ.എ. മുഹമ്മദ് ഹാഷിം, കെ.എ മാഹിൻ, വി.പി. മജീദ്, റാസി ചെറിയവല്ലം, അഡ്വ. വി.പി. നാസർ, മാഹിൻ വി.ഐ, കബീർ കുരുവിനാൽ, മുഹമ്മദ് ഇബ്രാഹിം, ഷിഹാസ് കാട്ടാമല, എം.പി. സലിം, മുഹമ്മദ്, അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.
1948 മാർച്ച് 10-ന് മദ്രാസിലെ രാജാജി ഹാളിൽ ചേർന്ന യോഗത്തിലാണ് ഖാഇദെ മില്ലത്ത് എം. മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് രൂപീകരിച്ചത്.









