ഈരാറ്റപേട്ട; ഹരിതം ചാരിറ്റബിൾ സൊസൈറ്റി നിര്‍ദ്ധരരായ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ ഹരിത ഭവനത്തിന്‍റെ താക്കോല്‍ ദാനം നഗരസഭ ചെയര്‍പേഴ്സണ്‍ സുഹറാ അബ്ദുല്‍ഖാദർ നിർവ്വഹിച്ചു.
ഹരിതം വര്‍ക്കിങ്ങ് പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അമാന്‍ ജുംആ മസ്ജിദ് ഇമാം മുഹമ്മദ് ഹാഷിര്‍ നദ്വി അനുഗ്രഹപ്രഭാഷണം നടത്തി. അബ്ദുല്‍ ഷുക്കുര്‍ മൗലവി തട്ടാംപറമ്പില്‍ പ്രാര്‍ത്ഥനക്ക് നേത്യത്വംനല്‍കി.
നഗരസഭാ വൈസ് ചെയര്‍മ്മാന്‍ അഡ്വ മുഹമ്മദ്ഇല്ല്യാസ് മുഖ്യ പ്രഭാഷണം നടത്തി. കെ.എ മുഹമ്മദ് അഷറഫ്, കെ.എ മാഹീന്‍. പി.എം അബ്ദുല്‍ ഖാദര്‍, പി.കെ നസീര്‍, ഹാഷിം പുളിക്കീല്‍ , വി.പി മജീദ്, കൗണ്‍സിലര്‍ സുനില്‍ കുമാര്‍, സിറാജ് കണ്ടത്തില്‍, അസീസ് പത്താഴപ്പടി, അഡ്വ. വിപി നാസര്‍, സി.കെ ബഷീര്‍, റഹീം വെട്ടിക്കല്‍, കെ.എച്ച് ലത്തീഫ്, സക്കീര്‍ തെക്കേക്കര, ആരിഫ് പാലയംപറമ്പില്‍, നിസാര്‍ കൊടിത്തോട്ടം, നിസാര്‍ കട്ടകളം, നസീര്‍ മുന്നാ, നവാസ് പത്താഴപ്പടി, ബഷീര്‍ കുട്ടി, അല്‍ത്താഫ് നാസര്‍, അര്‍സല്‍ കണ്ടത്തില്‍ ഷാഹുല്‍ ഹമീദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
ഹരിതം സെക്രട്ടറി നാസര്‍ വെള്ളൂപറബില്‍ സ്വാഗതവും,പി.എഫ് ഷെഫീക്ക് നന്ദിയും പറഞ്ഞു. പടം ഹരിത ഭവനത്തിന്‍റെ താക്കോല്‍ ദാനം ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സുഹുറാ അബ്ദുല്‍ഖാദർ നിർവ്വഹിക്കുന്നു.