ഈരാറ്റുപേട്ട തിടനാട് റോഡിൽ എട്ടാം മൈലിന് സമീപം വളവിൽ ചരക്ക് ലോറി മറിഞ്ഞു. വേഗത്തിൽ എത്തിയ ലോറി വളവ് തിരിയുന്നതിനിടെ ഒരു വശത്തേക്ക് മറിയുകയായിരുന്നു. ലോറി ഇടിച്ചു ഇലക്ട്രിക് പോസ്റ്റും തകർന്നു. അപകടത്തെത്തുടർന്ന് ലോറിയുടെ ഓയിൽ റോഡിൽ പൊട്ടിയൊഴുകി.
തമിഴ്നാട്ടിൽ നിന്നും കോഴിത്തീറ്റയുമായി കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി . ഉതുമൽപേട്ടിൽ നിന്നുമാണ് വാഹനം എത്തിയത്. വേഗത കൂടിയതാണ് അപകടത്തിന് കാരണമായത്. ഡ്രൈവർ മുഹമ്മദ് ജഗരിയയ്ക്കും ഒപ്പം ഉണ്ടായിരുന്ന ആൾക്കും നിസ്സാര പരിക്കേറ്റു.
റോഡ് സൈഡിൽ തിട്ടയോട് ചേർന്ന് വാഹനം മറിഞ്ഞതിനാൽ ഗതാഗക്കുരുക്ക് ഉണ്ടായില്ല. ഈരാറ്റുപേട്ട ഫയർഫോഴ്സസ് സ്ഥലത്തെത്തി റോഡിൽ പരന്നൊഴുകിയ ഓയിൽ കഴുകി നീക്കം ചെയ്തു. തിടനാട് പോലീസും സ്ഥലത്തെത്തി.