കോട്ടയം : ‘വിശ്വാസ വിശുദ്ധി സംതൃപ്‌ത കുടുംബം’ എന്ന സന്ദേശമുയർത്തി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് 2025 ജനുവരി 26 ന് ഈരാറ്റുപേട്ടയിൽ സംഘടിപ്പിക്കും. വർദ്ധിച്ചുവരുന്ന ആത്മീയ ചൂഷണങ്ങൾ, കൊലപാതകങ്ങൾ, കുറ്റകൃത്യങ്ങൾ, ലഹരി, സ്ത്രീ പീഡനം, സാമ്പത്തിക തട്ടിപ്പുകൾ, ആത്മഹത്യ തുടങ്ങി സമകാലികമായി കുടുംബങ്ങൾ അനുഭവിക്കുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും കോൺഫറൻസിൽ ചർച്ച ചെയ്യും. കോൺഫറൻസിന് മുന്നോടിയായി അയൽക്കൂട്ടങ്ങൾ, തസ്‌ഫിയ, സന്ദേശ പ്രയാണയാത്ര, ടേബിൾടോക്ക് തുടങ്ങി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
സംഘാടകസമിതി രൂപീകരണയോഗം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി അബ്‌ദുൽജലീൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് നൗഷാദ് കെ.എം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷെമീൽ എൻ.എ റിപ്പോർട്ട് അവതരിപ്പിച്ചു. സാബിർ പി.എ, നിയാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികളായി സക്കീർ ഹുസൈൻ മൗലവി (ചെയർമാൻ), അബ്ദുൽ ഷുക്കൂർ, നൗഷാദ് കെ.എം, അബ്ദുൽ സലാം സ്വലാഹി, റഹീം ഈരാറ്റുപേട്ട, ബഷീർ വാഴമുട്ടം (വൈസ് ചെയർമാന്മാർ), സാബിർ പി.എ (ജനറൽ കൺവീനർ), സഈദ് അൽഹികമി, ആസിഫ് അൽഹികമി, ഫയാസ്, അർസൽ, തൗസീഫ് (ജോയിന്റ് കൺവീനർമാർ), സബ്കമ്മിറ്റികൾ: പ്രോഗ്രാം -ഫിറോസ് സ്വലാഹി (ചെയർമാൻ), അജ്മൽ അൽഹികമി (കൺവീനർ). ഫിനാൻസ് -ഷെമീൽ എൻ.എ (ചെയർമാൻ), മുഹമ്മദ് യൂസുഫ് (കൺവീനർ). പബ്ലിസിറ്റി- അഫ്സൽ കാഞ്ഞിരപ്പള്ളി(ചെയർമാൻ), ഹാഷിം ഈരാറ്റുപേട്ട(കൺവീനർ). രജിസ്ട്രേഷൻ - സിറാജ് മുണ്ടക്കയം(ചെയർമാൻ), അബൂബക്കർ(കൺവീനർ). വെന്യൂ -നവാസ് പി.എ (ചെയർമാൻ), റമീസ് ആർ.എച്ച്.എം (കൺവീനർ). ഐടി- ബിലാൽ സൈനുദ്ധീൻ (ചെയർമാൻ), റാഷിദ് പി.എ (കൺവീനർ). വളന്റിയർ- അബ്‌ദുൽ ജലീൽ (ചെയർമാൻ), ജാസർ (കൺവീനർ). റൂട്ട്‌സ് - ഫൈസൽ കങ്ങഴ (ചെയർമാൻ),
അബ്‌ദുൽ റഹ്മാൻ (കൺവീനർ). ഫുഡ് - അബ്ദുൽ സലാം (ചെയർമാൻ),അഫ്സൽ പി.എസ്.എം (കൺവീനർ). അനുബന്ധ പരിപാടികൾ - അനീർഷാ കുമ്മനം (ചെയർമാൻ), സഹദ് ഇബ്രാഹിം(കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.