ഈരാറ്റുപേട്ട: നവംബർ 1 മുതൽ 30 വരെ തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന നല്ല മലയാളം ഭാഷാ പരിശീലന പദ്ധതിയുടെ ഭാഗമായി കത്തെഴുത്ത് മത്സരം സഘടിപ്പിക്കുന്നു. എം.എൽ.എക്കൊരു കത്ത് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മത്സരം വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി രണ്ട് വിഭാഗത്തിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ തയാറാക്കിയ കത്തുകൾ (ഇൻലന്റിലോ കവറിലോ) സാധാരണ തപാലിലാണ് അയക്കേണ്ടത്. നവംബർ 30 ആണ് കത്തുകൾ ലഭിക്കേണ്ട അവസാന തീയതി. കത്തിനു പുറത്ത് ഏത് വിഭാഗത്തിലാണ് (വിദ്യാർഥി/പൊതു വിഭാഗം) എന്ന് രേഖപ്പെടുത്തണം.
വിലാസം: തനിമ കലാ സാഹിത്യ വേദി, നൈഷു ഏജൻസീസ്, വെള്ളാപ്പള്ളിൽ ബിൽഡിംഗ്, പത്താഴപ്പടി, നടക്കൽ പോസ്റ്റ്, കോട്ടയം - 686121.
കൂടുതൽ വിവരങ്ങൾക്ക് 9747176005, 9744274357 നമ്പറുകളിൽ ബന്ധപ്പെടാം.