ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ നാളെയും മറ്റന്നാളും കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ.
ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ ഒക്ടോബർ 19 ,20 (ബുധൻ, വ്യാഴം) തീയതികളിൽ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു നടത്തപ്പെടുന്നു. ബുധനാഴ്ച്ച രാവിലെ 09.30 നു സ്കൂൾമാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേരളാ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. തുടർന്ന്, ശാസ്ത്ര ഗണിതശാസ്ത്ര മേളകളും വ്യാഴാഴ്ച സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളും നടക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 4.00 നു നടക്കുന്ന സമാപന സമ്മേളനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ് വിജയികൾക്കുള്ള സമ്മാന വിതരണവും നിർവഹിക്കും.