ഈരാറ്റുപേട്ട: കേരള കൃഷി വകുപ്പും കേരളസംസ്ഥാന കാർഷിക യന്ത്രവൽക്കരണം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കാർഷിക യന്ത്ര അറ്റകുറ്റപ്പണി മെഗാ ക്യാമ്പ് ഈരാറ്റുപേട്ടയിൽ. നാളെ (ഡിസം.) മുതൽ 23-ാം തീയതി വരെ ഈരാറ്റുപേട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ആണ്
'കാർഷിക യന്ത്രം സർവം ചലിതം' എന്ന പേരിലുള്ള ക്യാമ്പ് നടക്കുക. ഈരാറ്റുപേട്ട ബ്ലോക്ക് കീഴിലെ വിവിധ പഞ്ചായത്തുകളിലെ കർഷകരുടെ കേടുപാടുകൾ സംഭവിച്ചിരിക്കുന്ന കാർഷിക യന്ത്രങ്ങൾ സൗജന്യമായി അറ്റകുറ്റപ്പണികൾ തീർത്തു നൽകുന്ന ക്യാമ്പിൽ കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ വിദഗ്ധരായ മെക്കാനിക്കുകളുടെ സേവനം ലഭ്യമാണ്. സ്പെയർപാർട്സുകളുടെ വില മാത്രം ഉടമ വഹിച്ചാൽ മതിയാകും. ട്രാക്ടർ, പവർ കാടുവെട്ടിയന്ത്രം, മെഷീൻ വാൾ, പെട്രോൾ- ഡീസൽ തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന സ്പ്രയറുകൾ, പമ്പ് സെറ്റ്, ഗാർഡൻ ടില്ലർ, എർത്ത് ഓഗർ, മിനി ടില്ലർ തുടങ്ങിയവയാണ് സൗജന്യമായി ശരിയാക്കി നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9846761272, 9746372077, 7907509261 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.