ഈരാറ്റുപേട്ട: സംസ്ഥാന ഹജജ് കമ്മിറ്റി അംഗമായി ഈരാറ്റുപേട്ട നൈനാർ പള്ളി മഹല്ല് പ്രസിഡൻ്റ് പി.ഇ.മുഹമ്മദ് സക്കീറിനെ സംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് ഈരാറ്റുപേട്ട സ്വദേശിയായ പി.ഇ. മുഹമ്മദ് സക്കീർ.