പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഉപതിരഞ്ഞടുപ്പ് നാളെ

ഈരാറ്റുപേട്ട.നഗരസഭ കുഴിവേലി വാർഡിലെ ഉപതിരഞ്ഞടുപ്പ് നാളെ യു.ഡി എഫിലെ അൻ സൽനാ പരിക്കുട്ടിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ചിരുന്നു. ഇതെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞടുപ്പ് വേണ്ടി വന്നത് .2020ലെ നഗരസഭ തിരഞ്ഞടുപ്പിൽ അൻസൽനാ പരിക്കുട്ടി 59 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈല റഫീഖിനെ പരാജയപ്പെടുത്തിയിരുന്നു.

യു .ഡി എഫ് സ്ഥാനാർത്ഥി റൂബിന നാസറും(യഹിന മോൾ) എൽ.ഡി.എഫിലെ ഷൈല റഫീഖും തമ്മിലാണ് പ്രധാന മൽസരം. എസ്.ഡി.പി.ഐ ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. നടയ്ക്കൽ ഫൗസിയ അറബി കോളേജിലാണ് പോളിംഗ് ബൂത്ത്

സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് , പാസ്‌പോർട്ട് , ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് , ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്ന് തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിന് വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്. വോട്ടെണ്ണൽ 11 ന് ബുധനാഴ്ച രാവിലെ നഗരസഭാ ഹാളിൽ 10 ന് നടത്തും.