പ്രാദേശികം

നഗരസഭാ ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു മാറ്റാൻ സർക്കാർ അനുമതി

ഈരാറ്റുപേട്ട: ജീർണാവസ്ഥയിലായ ഈരാറ്റുപേട്ട നഗരസഭാ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു മാറ്റാൻ സർക്കാർ അനുമതി ലഭിച്ചതായി നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ അറിയിച്ചു. ബസ് സ്റ്റാന്റ് കോംപ്ലക്സ് പൊളിച്ച് മാറ്റി പുതിയത് നിർമിക്കണമെന്ന ആവശ്യം ഉയർന്നു തുടങ്ങിയിട്ട് നാളുകളായെങ്കിലും നടപടികൾ ഒന്നും ഉണ്ടാകാതിരുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഇത് തെരഞ്ഞെടുപ്പുകളിലും പ്രചാരണ വിഷയമായി ഏറ്റെടുത്തിരുന്നു. കെട്ടിടം പൊളിക്കുന്നതിന് അനുമതി ലഭിക്കാത്തതാണ് തുടർ പ്രവർത്തനങ്ങൾക്ക് തടസ്സം എന്നായിരുന്നു ഭരണാധികാരികൾ പറഞ്ഞിരുന്നത്. എന്നാൽ അവസാനം അതിനുള്ള തടസ്സം നീങ്ങിയിരിക്കുകയാണ്.

ഇതു പ്രകാരം ബസ് സ്റ്റാന്റ് ഉടൻ പൊളിച്ചു നീക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് ചെയർപേഴ്സൻ അറിയിച്ചു. നിലവിൽ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് കെട്ടിടം ഒഴിയുന്നതിനായി ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.9.25 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെന്നും 66 ഷട്ടറുകളുൾപ്പെടുന്ന പുതിയ ബസ് സ്റ്റാന്റ് കോംപ്ലക്സാണ് വിഭാവന ചെയ്യുന്നതെന്നും ഈ ഭരണ സമിതിയുടെ കാലാവധിയിൽ തന്നെ പൊളിച്ച് പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കാൻ കഴിയുമെന്നും ചെയർപേഴ്സൻ അറിയിച്ച