പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭാ അറിയിപ്പ് ദിവസ വേതനം 1118 രൂപ വരെ; തൊഴിലുറപ്പിന് രജിസ്റ്റർ ചെയ്യാം

ഈരാറ്റുപേട്ട. നഗരസഭ പരിധിയിൽ താമസിക്കുന്ന പതിനെട്ടു വയസ് പൂർത്തിയായ തൊഴിലുറപ്പ് ജോലി ചെയ്യാൻ താല്പര്യമുള്ള ആളുകൾക്ക് തൊഴിൽകാർഡ് നഗരസഭയിൽ നിന്നും നൽകുന്നതാണ്. താല്പര്യമുള്ളവർ നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി സെക്ഷൻ ആയി ബന്ധപ്പെടേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിക്കുന്നു.

തൊഴിലാളികളുടെ നിലവിലെ വേതനം :
അവിദഗ്ധ തൊഴിലാളികൾ - 333/-
വിദഗ്ധ തൊഴിലാളികൾ - 1000- 1118/- 
അർദ്ധവിദഗ്ധ തൊഴിലാളികൾ - 973/- രൂപ