പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ മനുഷ്യാവകാശ സെമിനാറുകളും ജൂബിലി പ്രഭാഷണ പരമ്പരയും

ഈരാറ്റുപേട്ട  : അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ സെമിനാറുകളും ജൂബിലി പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു. മനുഷ്യാവകാശ ദിനാഘോഷങ്ങളുടെ ഭാഗമായി കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാർ ഹൈക്കോടതി അഡ്വക്കേറ്റ് ജിതിൻ തോമസ് ഉദ്ഘാടനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങളും മനുഷ്യാവകാശവും കേരളത്തിൽ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.

ആഗോള മനുഷ്യാവകാശ വ്യവസ്ഥാപനം എന്ന വിഷയത്തിൽ കോളേജിലെ  പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ  മുൻ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ ബേബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.അരുവിത്തുറ കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇക്കണോമിക്സ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര മുൻ പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോയി ജോർജ് ഉദ്ഘാടനം ചെയ്തു.അരുവിത്തുറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങുകളിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജൂലി ജോൺ എക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൽ,അധ്യാപകരായ ഡോൺ ജോസഫ് ,സിറില്‍ സൈമൺ, അനീറ്റ് ടോം ,മഹിത യു.പി, മെറിൻ സാറ ഇട്ടി തുടങ്ങിയവർ സംസാരിച്ചു.