പ്രാദേശികം

പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്.എസ്.എസിൽ വിജയദിനാഘോഷവും എൻ.സി.സി യൂണിറ്റ് ഉദ്ഘാടനവും

പ്ലാശനാൽ: പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഈ വർഷത്തെ വിജയദിന ആഘോഷ പരിപാടികൾ ജൂൺ 8 തിങ്കളാഴ്ച്ച 11 മണിക്ക് സെൻ്റ് മേരീസ് പാരിഷ് ഹാളിൽ നടക്കും. ഈ വർഷം പത്താം ക്ലാസ്സ് , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് സമ്മാനങ്ങൾ നൽകും. ഇതോടൊപ്പം പുതുതായി അനുവദിച്ച NCC യൂണിറ്റ് ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ എം.എൽ. എ ആയി തിരഞ്ഞെടുക്കപ്പെട്ട പൂർവ്വവിദ്യാർത്ഥി അഡ്വ . സെബാസ്റ്റ്യൻ M J യെ ചടങ്ങിൽ ആദരിക്കും

സ്കൂൾ മാനേജർ ഫാദർ മാത്യു പുല്ലുകാലായിൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുതുതായി തുടങ്ങുന്നഎൻ.സി.സി യൂണിറ്റിൻ്റെ ഉദ്ഘാടനം അഡ്വ സെബാസ്റ്യൻ M J MLA ഉദ്ഘാടനം ചെയ്യും. NCC യൂണിറ്റ് പ്രവർത്തനങ്ങൾ വിശദീകരിച്ച് NCC17 കേരള ബറ്റാലിയൻ കമാർഡിങ് ഓഫീസർ ലഫ് കേണൽ സതീഷ് കുമാർ വി സംസാരിക്കും. തലപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോമി ബെന്നി, പഞ്ചായത്ത് മെമ്പർമാരായ സന്തോഷ് ജോസഫ്, ചിത്ര സജി, പി. ടി. എ പ്രസിഡൻ്റ് പ്രകാശ് മൈക്കിൾ, മുൻ പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ്, പ്രിൻസിപ്പൽ ബിനോയ് ജോസഫ്, ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ, ക്രിസ് വിൻ ജസ്റ്റിൻ, ലിയാ സച്ചിൻ എന്നിവർ പ്രസംഗിക്കും.