ഈരാറ്റുപേട്ട. മുനിസിപ്പാലിറ്റി സംഘടിപ്പിച്ച നഗരോൽസവത്തിന്റെ പേരിൽ വ്യാപകമായി അഴിമതി.അതിനു നേതൃത്വം കൊടുക്കുന്നത് യുഡിഎഫ് ഭരണസമിതി യാണെന്നും സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി.നഗരോത്സവത്തിന്റെ പേരിൽ നാട്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയുടെ പണസമാഹരണമാണ് രസീതില്ലാതെ നടത്തിയിരിക്കുന്നത്. പല ആളുകളെയും ഭീഷണിപ്പെടുത്തി പൈസ വാങ്ങിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ നഗരോത്സവത്തിന്
കരുത്തു പകർന്നത് ഈരാറ്റുപേട്ടയിലെ വ്യാപാരി സമൂഹമായിരുന്നു. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി അഴിമതിയുടെ പേരിലും, കൃത്യമായി കണക്ക് അവതരിപ്പിക്കാത്തതിന്റെയും പേരിൽ ഇത്തവണ വ്യാപാരി സമൂഹം വിട്ടുനിൽക്കാൻ നിർബന്ധിതരായി.മുനിസിപ്പൽ ഫണ്ട് ഇല്ലാ എന്ന പേരിൽ ഭവന നിർമാണവും, റോഡ് നിർമാണവും,പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സേഫ്റ്റി ടാങ്ക് പൊട്ടിയൊലിക്കുന്നത് പരിഹാരം കാണുന്നതിനും മുനിസിപ്പൽ ഓഫിസ് നിർമ്മാണം ക്ഷേമ പ്രവർത്തങ്ങൾ തുടങ്ങിയവ എല്ലാം മുടങ്ങി കിടക്കുന്ന സാഹചര്യത്തിൽ
ഇത് സംഘടിപ്പിച്ചിരിക്കുന്നത് സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രമാണ്.നഗരോത്സവത്തിലെ പരിപാടികൾ ബുക്ക് ചെയ്യുന്നത് വഴി വലിയ തുകയാണ് ഇടനിലക്കാർ ചമഞ്ഞ് യുഡിഎഫ് കൗൺസിലർമാർ വാങ്ങുന്നത്.ഇപ്പോൾ സംഘടിപ്പിച്ചിട്ടുള്ള പരിപാടികൾക്ക് പങ്കെടുക്കുന്നവർക്ക് ഇവർ കൊടുക്കുന്ന തുകയെക്കാൾ വളരെ കൂടിയ തുകയാണ് സ്പോൺസർ ചെയ്യുന്നവരിൽ നിന്ന് മുൻസിപ്പാലിറ്റി വാങ്ങിയെടുക്കുന്നത്.അഴിമതിക്ക് പൂർണപിന്തുണ ആദ്യം മുതൽ നൽകിയ എസ് ഡി പി ഐ ജനങ്ങൾ നഗരോത്സവത്തിന് എതിരായപ്പോൾ
വാർത്ത സമ്മേളന നാടകം കളിച്ചു ജനങ്ങളെ വിഡ്ഢികളാക്കുകയാണ്..നാടിന്റെ മഹോത്സവമാവേണ്ട ഈ പരിപാടിയിൽ വ്യാപകമായ ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനാൽ ഈ കൊള്ളയുമായി സിപിഐഎം നു യാതൊരു ബന്ധവും ഇല്ലെന്നും സിപിഐഎം വിട്ടുനിൽക്കുമെന്നും യുഡിഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ കൊള്ളക്ക് യുഡിഎഫ് നേതൃത്വം മറുപടി പറയണമെന്നും ജനങ്ങൾക്ക് ബോധ്യമാകുന്ന വിധത്തിൽ കണക്കുകൾ അവതരിപ്പിക്കണമെന്നും അതിനു കഴിയുന്നില്ലെങ്കിൽ ഈ കൊള്ളക്ക് നേതൃത്വം നൽകുന്ന ചെയർപേഴ്സൺ വൈസ് ചെയർമാൻ ഉൾപ്പെടെ ഇതുമായി സഹകരിക്കുന്ന ജനപ്രതിനിധികൾക്കും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു