ഈരാറ്റുപേട്ട .മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ മഞ്ചാടി തുരുത്തിൽ ലിബറലിസം, നാസ്തികത ഇസ്‌ലാം എന്നീ വിഷയത്തിൽ നടത്തിയ സമ്മേളനത്തിൽ പ്രസിഡൻ്റ് നൗഫൽ ബാഖവി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അവിനാഷ് മൂസ സ്വാഗതം പറഞ്ഞു.ടി മുഹമ്മദ് വേളം ലിബറലിസം എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു.ഡോ.എം എം അക്ബർനാസ്തികത, ഇസ്ലാം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രസംഗിച്ചു സദസ്സിരുടെ ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകി.പ്രൊഫ. എ എം റഷീദ് നന്ദി പറഞ്ഞു