പ്രാദേശികം

കിളികൊഞ്ചൽ അംഗൻവാടി ഫെസ്റ്റ് 2024

ഈരാറ്റുപേട്ട:  കെ.പി മുഹമ്മദ് അലി മെമ്മോറിയൽ ഏവറോളിംഗ് ട്രോഫിക്കും  ക്യാശ് അവാർഡിനും വേണ്ടി  അൽ മനാർ സീനിയർ സെക്കൻഡറി സ്കൂൾ നടത്തുന്ന മൂന്നാമത് കിളികൊഞ്ചൽ അംഗൻവാടി ഫെസ്റ്റ് അൽമനാർ ഓഡിറ്റോറിയത്തിൽ നടത്തി. 22 അംഗൻ വാടികളിൽ നിന്ന്  നൂറിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തോട്ടുമുക്ക്  92 -ാം നമ്പർ അ അംഗൻവാടി എവറോളിംഗ് ട്രോഫിക്കും ക്യാശ് അവാർഡിനും അർഹരായി.ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ അംഗൻവാടി അധ്യാപികക്ക് ക്യാഷ്  അവാർഡ് നൽകി,ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച അധ്യാപികക്കും ഹെൽപ്പർക്കും മോമെൻ്റോയും ക്യാശ് അവാർഡും
നൽകി.തുടർന്ന്  നടന്ന സമാപന സമ്മേളനം അക്കാദമിക്ക് കൺ വീനർ  അവിനാഷ് മൂസ ഉദ്ഘാടനം ചെയ്തു. ഐ. ജി . റ്റി  സെക്രട്ടറിസക്കീർ കറുകാഞ്ചേരി അധ്യക്ഷത വഹിച്ചു. അംഗൻവാടി ഫെസ്റ്റ് കൺവീനർ ഹസീബ് വി.എ അക്കാദമിക് കോഡിനേറ്റർ ജുഫിൻ വി. എഫ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.  അനീഷ് എം അലി സമ്മാന വിതരണം നടത്തി.  വൈസ് പ്രിൻിപ്പൽ മിനി അജയ് സ്വാഗതവും കോഡിനേറ്റർ  ഷിജു സാബിക്ക്  നന്ദിയും പറഞ്ഞു.