പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവത്തിന് തുടക്കമായി.

ഈരാറ്റുപേട്ട.നഗരോത്സവത്തിന് തുടക്കമായി.ജനുവരി 5 വരെ  പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി വിവിധ പരിപാടികൾ അരങ്ങേറും.അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം ൽ എ  നഗരോൽസവം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.  വൈസ് ചെയർമാൻ അഡ്വ മുഹമ്മദ്‌ ഇലിയാസ് സാഗതം  പറഞ്ഞു  

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ ,മുസ്ലിം ലീഗ് നഗരസഭാ പ്രസിഡൻ്റ് കെ.എ.മുഹമ്മദ് ഹാഷിം, സി.പി.എം.ലോക്കൽ സെക്രട്ടറി പി.ബി.ഫൈസൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ, വെൽഫയർ പാർട്ടി നഗരസഭ പ്രസിഡൻ്റ് ഹസീബ് വെളിയത്ത്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റസീം മുതുകാട്ടിൽ, പി.ഡി.പി.ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ , കെ.ഐ.നൗഷാദ്, അക്ബർ നൗഷാദ് കൗൺസിലറന്മാരായ കെ.സുനിൽകുമാർ, അനസ് പാറയിൽ, നാസർ വെളളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു.ഈരാറ്റുപേട്ട നഗരത്തിന്റെ ഉണർവ്വ് ലക്ഷ്യമിട്ടുകൊണ്ട് സം ഘടിപ്പിക്കുന്ന നഗരോത്സവ ത്തിൽ  ഫുഡ് ഫെസ്റ്റ്, വിപണന സ്റ്റാളുകൾ, അമ്യൂസ് മെൻറ് പാർക്ക്, കലാപരിപാടികൾ, വിദ്യാഭ്യാസ സമ്മേളനം ,വികസന സെമിനാർ ആരോഗ്യ സെമിനാർ എന്നിവ നടത്തപ്പെടും.