ഈരാറ്റുപേട്ട ; ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിന്റെ എൻഎസ്എസ് യൂണിറ്റും സയൻസ് ക്ലബ് ഈരാറ്റുപേട്ട സെൻട്രൽ-ഉം ചേർന്നുകൊണ്ട് 22/01/ 2025 ൽ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ വെച്ച് മെഗാ രക്തദാന ക്യാമ്പ് നടത്തി.വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകൾ രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോർജ് മാത്യു അത്തിയാലിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം വി രാജേഷ്, ലയൺ ഷിബു തെക്കേമറ്റം ലയൺസ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ (ബ്ലഡ് ഡൊണേഷൻ ) എന്നിവർ ആശംസയും അറിയിച്ചു.ലയൺ പ്ലേസ് ജോർജ് സ്വാഗതവും ലയൺ സതീഷ് ജോർജ് ഐപിപി ആൻഡ് സോൺ ചെയർമാൻ നന്ദിയും പറഞ്ഞു.
പ്രാദേശികം