ഈരാറ്റുപേട്ട: മുസ്‍ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 61 ാം വാർഷികാഘോഷവും 'ഈ അദ്ധ്യയന വർഷം സ്‌കൂളിൽ നിന്നും വിരമിക്കുന്ന എ.അബ്ദുൽ ഹാരിസ് ,റ്റി.ഇ.ഷെമീമ ,കെ.ജി.രാജി ,ഡോ.കെ.എം,മഞ്ജു ,കെ,ശോഭ ,എൻ.എ. ഷീബ എന്നി വർക്കുള്ള യാത്രയയപ്പ്സമ്മേളനവും പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ സദൻ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സ്‌കൂൾ മാനേജർ എം.കെ. അൻസാരി അധ്യക്ഷത വഹിച്ചുഫെലിക്‌സാമ്മ ചാക്കോ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ പി.പി.താഹിറ ,ഹെഡ്മിസ്ട്രസ് എം.പി.ലീന, നഗരസഭ കൗൺസിലർ പി.എം. അബ്ദുൽ ഖാദർ, തസ്‌നിം കെ. മുഹമ്മദ്, ഐഷ മോൾ പി.എസ്, ജൂബി മോൾ കെ.യു, റസിയ എ.എം, അനു മോഹൻ, സുബ്ഹാന ജാസ്‌മി, നദ ഫാത്തിമ, ജലാൽ, കെ.എസ് ഷരീഫ് എന്നിവർ സംസാരിച്ചു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം' പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ സദൻ വിതരണം ചെയ്തു.