ഈരാറ്റുപേട്ട : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യുക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ വിർച്വൽ ലയൺസ് ക്ലബിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി കരിയർ മാപ്പിങ് എന്ന വിഷയം ആസ്പദമാക്കി വിദ്യാർത്ഥികളുടെ ഭാവികാല വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ നിർണയിക്കുന്നതിൽ അവരെ പ്രാപ്തമാക്കുന്നത് ലക്ഷ്യം വെച്ച് പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും, പേഴ്സണാലിറ്റി ട്രെയിനറുമായ അഡ്വ. എ. വി വാമനകുമാർ നയിക്കുന്ന കരിയർ മാപ്പിങ് ക്ലാസ് 27-)o തീയതി രാവിലെ 10 മണി മുതൽ
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.കെ ഫരീദ് അധ്യക്ഷത വഹിക്കും. കൊച്ചിൻ വെർച്വൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബിനോ ജോൺ ചാലക്കുഴി മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി രഞ്ജിത്ത്, ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ്, വാർഡ് കൗൺസിലർ പി.എം അബ്ദുൽ ഖാദർ,
സ്കൂൾ പ്രിൻസിപ്പൽ താഹിറ പി.പി സ്കൂൾ ഹെഡ്മിസ്ട്രസ് ലീന എം, പി. ടി. എ പ്രസിഡന്റ് തസ്നീം കെ. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിക്കും. ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ് ജോസഫ് , നോബി ഡൊമിനിക്ക്, പി.പി.എം നൗഷാദ്, ബിനോയ് സി ജോർജ് , പ്രിയാ അഭിലാഷ്, എലിസബത്ത് തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.