ഈരാറ്റുപേട്ട: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ കായിക യുവജന ക്ഷേമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രി പദവി ഇന്ത്യ ഓസ്ട്രേലിയ സഹകരണത്തെ കൂടുതൽ ശക്തമാക്കുമെന്ന് കെ ഫ്രാൻസിസ് ജോർജ് എം പി. ഓസ്ട്രേലിയയിൽ മന്ത്രി പദവിയിൽ എത്തിയ ആദ്യ ഇന്ത്യൻ വംശജനായ മൂന്നിലവ് പുന്നത്താനിയിൽ ജിൻസൺ ആന്റോ ചാൾസിന് ഈരാറ്റുപേട്ടയിൽ പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം. മന്ത്രി ജിൻസൺ ആന്റോ ചാൾസിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ആദരിച്ചു.
അഡ്വ. ജോയി എബ്രഹാം എക്സ് എം പി മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുഹറ അബ്ദുൾ ഖാദിർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര, സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി കെ സന്തോഷ് കുമാർ, തോമസ് കല്ലാടൻ, മജു പുളിക്കൻ, മറിയാമ്മ ഫെർണാണ്ടസ്, പി ഇ മുഹമ്മദ് സക്കീർ, കെ സി ജെയിംസ് കവളമ്മാക്കൽ, ചാർളി ഐസക്, അഡ്വ. കെ സതീശ്കുമാർ, ജോർജ് ജേക്കബ് ആഴാത്ത്, സി ഡി മുഹമ്മദ് ഹാഷിം, റ്റി റ്റി മാത്യു, പി എച്ച് നൗഷാദ്, പ്രേംജി ആർ, സാബു പ്ലാത്തോട്ടം, എം എ തോമസ്, ഷിയാസ് മുഹമ്മദ് സി സി എം, വിവിധ ജനപ്രതിനിധികൾ, സാമൂഹിക- സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.