വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ജീവിത വിശുദ്ധിയിലൂടെലക്ഷ്യം കൈവരിക്കുക.ലബീബ് അസ്ഹരി.

ഈരാറ്റുപേട്ട :അരുതായ്മകൾ അരങ്ങു വാഴുന്ന നവ ലോക ക്രമത്തിൽ ജീവിത ലക്ഷ്യം കൈവരിക്കാൻ ആത്മീയ വിശുദ്ധിയിലൂടെയേ സാധിക്കൂ എന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ലബീബ് സഖാഫി അഭിപ്രായപ്പെട്ടു.സമസ്ത കേരള സുന്നീ യുവജന സംഘം (എസ് വൈ എസ് )ഈരാറ്റുപേട്ട സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ സഈദിയ സുന്നി മദ്രസയിൽ പ്രദേശിക്കാടിസ്ഥാനത്തിൽ സാമൂഹിക,ധാർമിക വികസനം ലക്ഷ്യം വെച്ചുകൊണ്ട് നടന്ന സ്പാർക്കിൾ 23 ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലയിൽ സോൺ അടിസ്ഥാനത്തിൽ നടന്ന യൂത്ത് പാർലമെന്റിന്റെ ഭാഗമായിട്ടാണ് സ്പാർക്കിൾ ബഹുജന കൂട്ടായ്മ നടന്നത്.സോൺ പ്രസിഡന്റ് അബ്ദുർറഹ്മാൻ സഖാഫി അധ്യക്ഷൻ ആയിരുന്നു.ഇയാസ് സഖാഫി,മുജീബ് ലത്തീഫി,ഫാസിൽ,നവാസ് മൗലവി,സഅദ് തീക്കോയി സംസാരിച്ചു.മുഹമ്മദ്‌ ഇയാസ് സഖാഫി അടുത്ത ആറുമാസത്തേക്കുള്ള പദ്ധതി അവതരണം നടത്തി.

പ്രാദേശികം

അനീമിയക്കെതിരെ അരുവിത്തുറ കോളേജിൽ ബോധവൽകരണവും പരിശോധനാ ക്യാമ്പും

അരുവിത്തുറ: വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന മുദ്രാവാക്യവുമായി അരോഗ്യവകുപ്പിന്റെ ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായാണ് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ബോധവൽക്കരണ ക്യാംപയിൻ  സഘടിപ്പിച്ചത്. ക്യാപം യിന്റെ ഉദ്ഘാടനം കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് നിർവഹിച്ചു. വിദ്യാർത്ഥിനികൾക്കിടയിൽ  ബോധവത്ക്കരണ പ്രോഗ്രാമിന്റെ ഭാഗമായി കലാമണ്ഡലം മണലൂർ ഗോപിനാഥ് അനീമിയ യെക്കുറിച്ചുള്ള ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ഡോ. ജിലു ആനി ജോൺ, റവ.ഫാ. ബിജു കുന്ന യ്ക്കാട്ട്, ജില്ലാ മെഡിക്കൽ ഓഫീസ് ഡപ്യൂട്ടി മീഡിയാ ഓഫീസർ ജോസ് അഗസ്റ്റ്യൻ, നാഷണൽ ഹെൽത്ത് മിഷൻ പി.ആർ. ഒ ആഗി വർഗീസ്,  ഹെൽത്ത് സൂപ്പർവൈസർ ജെ. വിപിൻ എന്നിവർ സംസാരിച്ചു. ഇടമറുക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാണു രക്തസാമ്പിൾ പരിശോധന നടത്തിയത്. പരിപാടിയുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി രക്തപരിശോധനയിലൂടെ ഹീമോഗ്ലോബിന്റെ അളവ് കണ്ടെത്തി രേഖപ്പെടുത്തി. പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. നീനു മോൾ സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധികളായ സിനിൽ സെബി, ഷാദിയ ഷെറിൻ എന്നിവർ നേതൃത്വം നൽകി. ആയിരത്തോളം പെൺകുട്ടികളുടെ രക്ത പരിശോധന നടത്തി.

പ്രാദേശികം

പാര്‍പ്പിടമേഖലയ്ക്കും കൃഷിയ്ക്കും മുഖ്യ പരിഗണന നല്‍കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

ഈരാറ്റുപേട്ട . ബ്ലോക്ക് പഞ്ചായത്ത് 2023-24 ലെ ബഡ്ജറ്റ്  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആര്‍ അദ്ധ്യക്ഷത വഹിച്ചു. 31 കോടി  22 ലക്ഷം രൂപ വരവും 31 കോടി 6 ലക്ഷം രൂപ ചെലവും 15 ലക്ഷത്തി 34 ആയിരം രൂപ മിച്ചവുമുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.  പാര്‍പ്പിട മേഖലയ്ക്ക് 2 കോടി 44 ലക്ഷം രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കുന്നതിന് 32 ലക്ഷം രൂപയും അനുവദിച്ചു. സ്ഥിരം കൃഷിയ്ക്ക് കൂലിചെലവ് സബ്സീഡിയായി 8 ലക്ഷം രൂപയും ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡിയായി 10 ലക്ഷം രൂപയും കാലിതീറ്റ സബ്സിഡിയായി 5 ലക്ഷം രൂപയും വകയിരുത്തി. കാര്‍ഷികമേഖലയില്‍ ജലസേചനത്തിനായി 27.35 ലക്ഷം രൂപയും വകയിരുത്തി കാര്‍ഷിക മേഖലയില്‍ ആകെ 58.35 ലക്ഷം രൂപ മാറ്റിവച്ചു. വനിതാ ഗ്രൂപ്പുകള്‍ക്ക് വിപണനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് 8 ലക്ഷം രൂപയും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് പോഷകാഹാരം വിതരണം ചെയ്യുന്നതിന് 5 ലക്ഷം രൂപയും പുരഷ സ്വാശ്രയ സംഘങ്ങള്‍ക്ക് 5 ലക്ഷം രൂപയും അനുവദിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പിന് 12 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം വാങ്ങാന്‍ 8 ലക്ഷം രൂപയും അനുവദിച്ചു. അതിദരിദ്രരുടെ ഉന്നമനത്തിനായി മൈക്രോപ്ലാന്‍ തയ്യാറാക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ചു. ശുചിത്വകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 31.5 ലക്ഷം രൂപയും മാലിന്യ സംസ്കരണത്തിനായി30 ലക്ഷം രൂപയും മാറ്റിവച്ചു. വായനയില്‍ നിന്നും അകന്നുപോകുന്ന പുതുതലമുറയെ അതിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ അംഗീകാരമുള്ള ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 6 ലക്ഷം രൂപയാണ് വകയിരുത്തിയത്. കുടിവെള്ള പദ്ധതികള്‍ക്കായി 35.5 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. പശ്ചാത്തലമേഖലയില്‍ റോഡ് നിര്‍മ്മാണത്തിന് 98.87 ലക്ഷം രൂപ മാറ്റിവെച്ചു. വിനോദസഞ്ചാരസാധ്യതയാല്‍  അനുഗ്രഹിതമായ ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ, മാര്‍മല അരുവി, വാഗമണ്‍, അയ്യമ്പാറ, കുരിശുമല, നാട്കാണി, അരുവിക്കച്ചാല്‍, കുറ്റില്ലപ്പാറ, ഇരുകണ്ണിവെള്ളച്ചാട്ടം, വേങ്ങത്താനം അരുവി, പൂഞ്ഞാര്‍ പാലസ് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനസാദ്ധ്യത പഠിച്ച് DPR തയ്യാറാക്കുന്നതിന് 4.5 ലക്ഷം രൂപയും അനുവദിച്ചു. DPR കേന്ദ്ര ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ സമര്‍പ്പിച്ച് 30 ലക്ഷം രൂപയോളം ഗ്രാന്റ് നേടിയെടുക്കുവാനാണ് ലക്ഷ്യമിടുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 17കോടി 63 ലക്ഷം  രൂപയുടെ പദ്ധതി  ബഡ്ജറ്റില്‍ വിഭാവനം ചെയ്യുന്നു. ബഡ്ജറ്റ് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  ജോര്‍ജ് മാത്യൂ, കെ.സി. ജെയിംസ്, പി.എല്‍.ജോസഫ്, തോമസ് സി വടക്കേല്‍, വിജി ജോര്‍ജ്, ഗീതാ നോബിള്‍, അനുപമവിശ്വനാഥന്‍, രജനി സുധാകരന്‍തുടങ്ങിയവരും ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഷോണ്‍ ജോര്‍ജ്, പി.ആര്‍ അനുപമ  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജിത്കുമാര്‍, മേഴ്സിമാത്യു, മറിയാമ്മ ഫെര്‍ണ്ണാണ്ടസ്,  മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ഓമന ഗോപാലന്‍,  രമാ മോഹന്‍, ജോസഫ് ജോര്‍ജ്,  ജെറ്റോ ജോസ്, കുഞ്ഞുമോന്‍.കെ.കെ, അഡ്വ. അക്ഷയ് ഹരി,   മിനിസാവിയോ, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇബ്രാഹിം, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.

പ്രാദേശികം

തീപിടുത്തത്തിൽ രണ്ട് ഏക്കറോളം കൃഷി ഭൂമികത്തിനശിച്ചു

ഈരാറു പേട്ട : മുനിസിപ്പാലിറ്റി 17-ാം വാർഡിലെ കൊല്ലംപറമ്പ് മലയിൽ ഇന്നലെ വൈകുന്നേരം 5 മണിയോടുകൂടിയുണ്ടായതീപിടുത്തത്തിൽ രണ്ട് ഏക്കറോളം കൃഷിഭൂമികത്തിനശിച്ചു. ഈരാറ്റുപേട്ട, പാലാഎന്നിവിടുങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലുംജനവാസ മേഖലയും എത്തിപ്പെടാൻ വഴികളില്ലാത്തതിനാലും സ്ഥലത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല. നാട്ടുകാരും, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത് ജനവാസേഖലയിലേക്ക് തീ പടരാതിരിക്കാൻ ഓരു വെട്ടി തിരിച്ചതിനാൽ വൻ ദുരന്തം ഒഴിവായി

പ്രാദേശികം

കടുവാമൂഴി സ്കൂൾ പുതിയ ബ്ലോക്ക് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട:കടുവാമുഴി പി.എം.എസ്, എ സ്കൂളിൽ പുതുതായി പണികഴിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ബ്ലോക്കിൻ്റെയും, ഖുർറത്തു ഐൻ പ്രീ പ്രൈമറി ക്ലാസ്സിൻ്റെയും ഉൽഘാടനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.നാല്പതാം വാർഷികാഘോഷ പരിപാടികൾ ആൻ്റോ ആൻ്റണി എം.പി ഉൽഘാടനം ചെയ്തു, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.മാനേജർ എം.എസ് പരിത് മഠത്തിൽ അദ്ധ്യക്ഷനായിരുന്നു,  ഹെഡ്മിസ്ട്രസ്സ് ജ്യോതി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.വി.പി.നാസർ ആമുഖ പ്രഭാഷണം നടത്തി, നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റിസ്വാന സവാദ്, റിയാസ് പ്ലാമൂട്ടിൽ, വാർഡ് കൗൺസിലർ സജീർ ഇസ്മായിൽ, നൗഫൽ ബാഖവി, കെ.എ മാഹിൻ, സി.പി. ബാസിത്, കെ.എ മുഹമ്മദ് ഹാഷിം, ഫൈസൽകുന്നേൽ, ബീമാനാസർ, മനാഫ് കല്ലൂത്താഴം, സിറാജ് പി.കെ, ജോജി ബേബി, അർഷദ് പി.അഷ്റഫ്, അൻസിയ എം.എം എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും, ഗാനസന്ധ്യയും നടന്നു.   

പ്രാദേശികം

കേന്ദ്ര സർക്കാരിൻ്റെ പാചക വാതക വില വർദ്ധന നയത്തിൽ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ്

ഈരാറ്റുപേട്ട .മു നിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.വി.പി.നാസർ അടുപ്പ് കൂട്ടി ഉൽഘാടനം ചെയ്തു.ജില്ല ജനറൽ സെക്രട്ടറി അമീർ ചേനപ്പാടി, റാസി പുഴക്കര, അൽഫാ ജ് ഖാൻ, സാലിം,അബ്ദുള്ള മുഹ്സിൻ, നസീം മുഹമ്മദ് ,അനീസ് കോന്നച്ചാടം എന്നിവർ സംസാരിച്ചു.  

പ്രാദേശികം

അരുവിത്തുറ സെന്റ ജോർജ്സ്സ് കോളേജിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

അരുവിത്തുറ: സെന്റ് ജോർജസ്സ് കോളേജ് എൻ എസ്സ് എസ്സ് യൂണിറ്റിന്റെയും പൂഞ്ഞാർ ന്യൂ വിഷൻ കണ്ണാശുപത്രിയുടേയും ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കുമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര രോഗങ്ങളെ പരമാവധി നേരെത്തെ കണ്ടെത്തുന്നതിനും പ്രതിരോധം ഉറപ്പാക്കുന്നതിനുമായാണ് ക്യാംപസിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. കോളേജ് ബർസാർ & കോഴ്സ് കോർഡിനേറ്റർ ഫാ ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ  എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ ഡോ. ഡെന്നി തോമസ്, ഡോ. നീനു മോൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഹരിതസേനയെ ആദരിച്ച് എം ഇഎസ് കോളജ് .

ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഈരാറ്റുപേട്ട എം ഇ എസ് കോളജ് ഒരുക്കിയ വ്യത്യസ്ഥ പരിപാടി ശ്രദ്ധേയമായി. കോളജ്സ്ഥിതി ചെയ്യുന്ന തിടനാട് ഗ്രാമ പഞ്ചായത്തിലെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും ഹരിത കർമ്മ സേനാംഗങ്ങളെ കോളജിലെത്തിച്ച് ആദരിച്ചു. സാധാരാണ അവഗണിക്കപ്പെടുകയോ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോവുകയോ ചെയ്യുന്നവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ. എം.എൽഎ ഉൾപ്പെടെയുള്ള വിശിഷ്ടാഥിതികളുടെ കൂടെ വേദിയിലിരുത്തിയാണ് ഇവരെ ആദരിച്ചത് .മാലിന്യ നിർമ്മാർജ്ഞനംപോലെ വളരെ പ്രധാനപ്പെട്ട പ്രവർത്തി ചെയ്യുന്ന ഇവരുടെ സേവനത്തിന്റെ മഹത്വം സമൂഹത്തിന് ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ സവിശേഷരീതിയിൽ ഇവരെ ആദരിച്ചത് .വനിതാദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ഥ പരിപാടി നടത്തിയ എം ഇഎസ് കോളജ് മാതൃകകാണിച്ചിരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ പറഞ്ഞു.  പ്രിൻസിപ്പൽ പ്രഫ എ.എം റഷീദ് അദ്ധ്യക്ഷതവഹിച്ചു. എല്ലാ ഹരിതസേനാംഗങ്ങൾക്കും മെമന്റോയും ഉപഹാരവും നൽകി. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഈരാറ്റുപേട്ട എമർജ് ഹോസ്പിറ്റൽ വക ലോയൽറ്റി കാർഡ് ഇതോടൊപ്പം നൽകി. തിടനാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് , ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ , തിടനാട് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ്, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ഡോ . സഹ്‌ല ഫിർദൗസ് ,വാർഡ് മെമ്പർ ജോഷി ജോർജ്എന്നിവർ സംസാരിച്ചു. ഹരിത കർമ്മസേനാംഗങ്ങളായ സീന അഷ്റഫ് ,സിന്ധുസജി  എന്നിവർമറുപടി പ്രസംഗം നടത്തി.