അതി ദാരിദ്ര നിർമ്മാർജനം കേരളം മാതൃക - മന്ത്രി വി എൻ വാസവൻ
ഈരാറ്റുപേട്ട: അതി ദാരിദ്ര നിർമ്മാർജനത്തിൽ കേരള സംസ്ഥാനം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് മന്ത്രി വിഎൻ വാസവൻ. കേന്ദ്ര സർക്കാരിൻ്റെ നീതി ആയോഗിൻ്റെ റിപ്പോർട്ടിൽ കേരളത്തിൽ അതിദാരിദ്രം 0.73 ശതമാനമാണ്. അതിൽ തന്നെ കോട്ടയം പൂജ്യം ശതമാനവും .ഇത് സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ഇടത് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി സാമ്പത്തികമായി കേന്ദ്ര സർക്കാർ സാമ്പത്തികമായി വലിഞ്ഞു ഞെരുക്കുമ്പോഴും സമഗ്ര മേഖലയിലും കേരളം വൻ നേട്ടം കൈവരിക്കുകയാണ്. അതിന്റ തെളിവാണ് കേന്ദ്ര സർക്കാരിന്റെ പലകണക്കിലും കേരളം ഒന്നാമതെത്തുന്നത്.കേന്ദ്ര പദ്ധതികൾ പലതും മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയതിന് ശേഷം അവസാനമാണ് കേരളത്തെ പരിഗണിക്കുന്നത്. ഇത് കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ വിലിയിരുതുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.