പ്രാദേശികം

പി ജയചന്ദ്രന് സംഗീതാർച്ചനയുമായി അരുവിത്തുറ കോളേജിൽ ജയഭാവഗീതം .

അരുവിത്തുറ :അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് സംഗീത അർച്ചനയുമായി അരുവിത്തുറസെൻറ് ജോർജ് കോളേജിൽ ജയഭാവഗീതം സംഘടിപ്പിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ഇംഗ്ലീഷ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ എന്നിവർ പി.ജയചന്ദ്രൻ്റെ വരികൾ ആലപിച്ചത് ശ്രദ്ധേയമായി. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികമാരായ ഡോ നിനുമോൾ സെബാസ്റ്റ്യൻ, തേജിമോൾ ജോർജ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. ജയചന്ദ്രൻ പാടിയ വിവിധ ഭാവഗാനങ്ങൾ വിദ്യാർത്ഥികൾ നൃത്തരംഗങ്ങളുടെ അകമ്പടിയിൽ തനിമ ചോരാതെ അവതരിപ്പിച്ചു കൊണ്ടായിരുന്ന ജയഭാവഗീതം പൂർത്തിയാക്കിയത്.