ഈരാറ്റുപേട്ട: കടുവാമുഴി സാന്ത്വനം യൂത്ത് സെന്റർ & ചാരിറ്റബിൾ സൊസൈറ്റിയുടെ ഏഴാമത് വാർഷികവും നിർമാണം പൂർത്തികരിച്ച വീടിന്റെ താക്കോൽ കൈമാറ്റവും നാളെ നടക്കും. വൈകുന്നേരം ആറ് മണിക്ക് നടക്കൽ ബറകാത്ത് സ്ക്വയറിൽ നടക്കുന്ന പരിപാടി പത്തനംതിട്ട എം.പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. വീടിന്റെ താക്കോൽ കൈമാറ്റം അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. മസ്‌ജിദുൽ റഹ്മത്ത് ഇമാം നൗഫൽ ബാഖവി തലനാട് താക്കോൽ ഏറ്റുവാങ്ങും.
ഇന്റ്നാഷണൽ സ്‌പീക്കർ & സൈക്കോളജിസ്‌റ്റ് ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തും.
സാന്ത്വനം പ്രസിഡന്റ് മനാഫ് അബ്ദുൽ സലാം അധ്യക്ഷത വഹിക്കും.
നഗരസഭാ ചെയർപേഴ്‌സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. വി. എം. മുഹമ്മദ് ഇല്യാസ്, കെ.വി.വി.ഇ.എസ്. ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, വാക്കാപറമ്പ് മസ്‌ജിദുൽ റഹ്മത്ത് അസിസ്റ്റന്റ് ഇമാം സക്കീർ മൗലവി, സാന്ത്വനം ജന. സെക്രട്ടറി മുഹമ്മദ് ഇസ്‌മായിൽ, മസ്‌ജിദുൽ നൂർ ഇമാം ഇബ്രാഹിംകുട്ടി മൗലവി, നഗരസഭാ കൗൺസിലർമാരായ റിയാസ് പ്ലാമൂട്ടിൽ, സജീർ ഇസ്‌മായിൽ, മസ്‌ജിദുൽ റഹ്മത്ത് പ്രസിഡന്റ് ത്വയ്യിബ് വാഴമറ്റം, സാന്ത്വനം ട്രഷറർ ഷാഹുൽ വാഴമറ്റം എന്നിവർ സംസാരിക്കും.