ഈരാറ്റുപേട്ട ; ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ട dbe മംഗല്യം പദ്ധതിയുടെ ഫണ്ട് കൈമാറൽ ചടങ്ങ് 23 ഫെബ്രുവരി ഞായറാഴ്ച ഈരാറ്റുപേട്ട വ്യാപാരി ഭവനിൽ വെച്ച് നടന്നു.ബഹുമാനപ്പെട്ട എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്യ്തു പരിപാടിക്ക് dbe ആക്ടിങ് പ്രസിഡന്റ് ഷെമി നൗഷാദ് അധ്യക്ഷ സ്ഥാനം വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ ഫാത്തിമ ശമ്മാസ് സ്വാഗതം ആശംസിച്ചു.പ്രൊഫ എ എം റഷീദ്, മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ . മുഹമ്മദ് ഇല്ല്യാസ് എന്നിവർ ആശംസ അറിയിച്ചു.3 ലക്ഷം രൂപയുടെ ക്യാഷ് വൗച്ചർ r ഈരാറ്റുപേട്ട നൈനാർ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ് വി പി മജീദിന് കൈമാറി കൊണ്ട് പദ്ധതി തിരശ്ലീല വീണു.അർഹത പെട്ട ഒരു പെൺകുട്ടിയുടെ വിവാഹത്തിനായി 5 പവൻ സ്വർണം നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം
പ്രാദേശികം