ഈരാറ്റുപേട്ട : ഇടത് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ ബഹുജന റാലിയും പൊതു സമ്മേളനവും നടന്നു. ഈരാറ്റുപേട്ടയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ജാഥ സെൻട്രൽ ജങ്ക്ഷനിൽ സമാപിച്ചു തുടർന്ന് നടന്ന യോഗം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, തങ്കമ്മ ജോർജുകുട്ടി, പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സികെ ശശിധരൻ, ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ്, , കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി, ജില്ലാ പ്രസിഡന്റ് പ്രൊ.ലോപ്പാസ് മാത്യു, മണ്ഡലം സെക്രട്ടറി അഡ്വ.സാജൻ കുന്നത്ത്,സോജൻ ആലക്കുളം ഐഎൻഎൽ ജില്ലാ പ്രസിഡന്റ് റഫീഖ് പട്ടരുപ്പറമ്പിൽ, ജനദാതൾ എസ് ദേശിയ കമ്മിറ്റി അംഗം ഡോ. തോമസ് സി കാപ്പൻ, കേരള കോൺഗ്രസ് ബി നിയോജക മണ്ഡലം പ്രസിഡന്റ് വിബിൻ രാജ് ചൂരനാട്, എൻസിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ തുടങ്ങിയ എൽഡിഎഫ് നേതാക്കൾ സംസാരിച്ചു.
ശക്തികാട്ടി എൽഡിഎഫ് റാലി
ഈരാറ്റുപേട്ട : ഇടത് സർക്കാരിന്റെ പിന്തുണ വിളിച്ചോതി ഈരാറ്റുപേട്ടയിൽ റാലി. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. ടൗണിലെ ബ്ലോക്ക് ഒഴിവാക്കുവാൻ മൂന്നിടത്തു നിന്നുമാണ് റാലി ആരംഭിച്ചത്. ഈരാറ്റുപേട്ട മഞ്ചടിതുരുത്ത്, ചേന്നാട് കവല, മുട്ടം ജംഗ്ക്ഷൻ എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച റാലി സെൻട്രൽ ജങ്ക്ഷനിൽ സമാപിച്ചു. കനത്ത മഴയെ അവഗണിച്ചും രണ്ടായിരുത്തോളം ജനങ്ങൾ റാലിയിൽ പങ്കെടുത്തു