ഈരാറ്റുപേട്ട: സഹനത്തിന്റെയും നന്മയുടെയും പ്രാർത്ഥനകളുടേയുമായ വലിയനോമ്പിലെ 50 പുണ്യദിനങ്ങളെ വരവേൽക്കാൻ ഒരുങ്ങി ക്രൈസ്തവർ. മാർച്ച് മൂന്നിന് രാവിലെ മനുഷ്യ നീ മണ്ണാകുന്നു, മണ്ണിലേക്കു നീ മടങ്ങും എന്ന ഓർമ്മപ്പെടുത്തലോടെ നടക്കുന്ന ചാരം കൊണ്ടുള്ള കുരിശുവരയോടെ അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിലെ നോമ്പുകാല ആചരണങ്ങൾ ആരംഭിക്കും.
ഏപ്രിൽ 27, പുതു ഞായറാഴ്ചയോടെ വിശുദ്ധ ആചരണങ്ങൾ സമാപിക്കും. ഈ ദിവസങ്ങൾ വിശ്വാസികൾക്ക് ആത്മപരിശോധനയുടെയും ജീവിത പരിവർത്തനത്തിൻ്റെയും നാളുകളാണ്.
അൻപത് നോമ്പാചരണത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ, മൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 6.30ന് വിഭൂതി തിരുക്കർമ്മങ്ങൾ, വി. കുർബാന. ഉച്ചകഴിഞ്ഞ് നാല് മണിക്ക് വി. കുർബാന. തുടർന്ന് 5 ന് പള്ളിയിൽ നിന്ന് മലയടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണവും മലമുകളിലേക്ക് കുരിശിന്റെ വഴിയും. 6.15ന് മലമുകളിൽ വിശുദ്ധ കുർബാന.
ചൊവ്വാഴ്ച, 4 ആം തീയതി മുതൽ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും ഉച്ചകഴിഞ്ഞ് 4 നും പള്ളിയിൽ കുർബാന. വൈകുന്നേരം 5 ന് പള്ളിയിൽ നിന്ന് മലയടിവാരത്തേയ്ക്ക് ജപമാല.
തുടർന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി. 6.15ന് മലമുകളിൽ കുർബാന. നോമ്പ് ദിനങ്ങളിൽ പള്ളിയിൽ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ദിവ്യകാരുണ്യ ആരാധനയും 7ന് വിശുദ്ധ കുർബാനയുമുണ്ടായിരിക്കുo.