പ്രാദേശികം

നടയ്ക്കൽ കൊട്ടുകാപ്പള്ളി റോഡ് തകർന്ന ഭാഗങ്ങൾ കരാറുകാരൻ ടാറിംഗ് നടത്തി

ഈരാറ്റുപേട്ട: ഒരു പ്രദേശ നിവാ സികളുടെ ഏറെ കാലത്തെ കാ ത്തിരിപ്പിനൊടുവിൽ  പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് റീടാറിംഗ് നടത്തിയ നഗരസഭ യുടെ കീഴിലുള്ള  ഒരു കിലോമീറ്ററിന് മുകളിൽ വരുന്ന മുനിസിപ്പാലിറ്റിയിലെ 8, 17, 18, 19 വാർഡുകളിൽ കുടി കട ന്നുപോകുന്ന നടയ്ക്കൽ നടയ്ക്കൽ കൊട്ടുകാപ്പള്ളി റോ ഡി ൻ്റെ കുറെ ഭാഗങ്ങൾ പണി പൂർത്തിയായി ആറ് മാസം കഴിഞ്ഞു തകർന്നിരുന്നു. ഈ റോഡിൻ്റെ കാലാവധി മൂന്ന് വർഷമായിരുന്നു. ഈ റോഡിൻ്റെ തകർന്ന ഭാഗങ്ങൾ പുതുക്കി പണിയണമെന്ന് ആവശ്യമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. 

ഇതു സംബന്ധിച്ച് രണ്ട് മാസം മുമ്പ് ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫ് നഗരസഭ അസിസ്റ്റൻറ് എഞ്ചിനിയർക്ക് കരാറുകാരനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.നഗരസഭ എഞ്ചി നീയർ  തകർന്ന റോഡ് ഭാഗങ്ങൾ വീണ്ടും ടാർ ചെയ്യണമെന്ന് രേഖാമൂലം കരാറുകാരന് കത്ത് നൽകുകയും ചെയ്തിരുന്നു.ഇതെ തുടർന്ന് കരാറുകാരൻ തകർന്ന റോഡ് വ്യാഴാഴ്ച ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കി.