ഈരാറ്റുപേട്ട :സിജി ഈരാറ്റുപേട്ട യൂണിറ്റിൻ്റെ അഭിമുഖ്യത്തിൽ പി. എസ് സി കോച്ചിംഗ് ക്ലാസ് ഇന്ന് ആരംഭിച്ചു. മാർക്കറ്റ് റോഡിൽ മസ്ജിദ് സലാമിന് സമീപം പ്രവർത്തിക്കുന്ന സി സി.എം വൈ ബിൽഡിംഗിലാണ് കോച്ചിംഗ് നടത്തുന്നത്. എല്ലാ പി.എസ് സി പരീക്ഷകളും എഴുതാൻ പാകത്തിലുള്ള പൊതുക്ലാസുകളാണ് ഇപ്പോൾ നൽകുന്നത്. ക്ലാസുകൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സിജിയുടെ നേതാക്കളായ പ്രഫഎ.എം റഷിദ്, എം.എഫ് അബ്ദുൽഖാദർ , പി.പി എം നൗഷാദ്, മാഹിൻ എ കരീം, അമീർ ചാലിൽ, റസീന ജാഫർ,തസ്നീം കെ മുഹമ്മദ് എന്നിവർ സംസാരിച്ചു. ക്ലാസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വിളിക്കേണ്ട നമ്പർ 8089798998.
പ്രാദേശികം