കാഴ്ചക്കാർ ഇരമ്പി; ജനപങ്കാളിത്വം കൊണ്ട് മോക് ഡ്രിൽ ശ്രദ്ധേയമായി.
പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻകുളത്തുങ്കൽ രക്ഷാധികാരിയായിട്ടുള്ള ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രൊജക്ടും അഗ്നിരക്ഷാസേനയും ടീം എമർജൻസിയും സംയുക്തമായി മീനച്ചിലാറ്റിൽമുട്ടം ജംഗ്ഷൻ ഭാഗത്ത് സംഘടിപ്പിച്ച മോക്ഡ്രിലും ബോധവത്കരണ ക്ലാസും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രളയക്കെടുതിയിലും ആറ്റിലുണ്ടാകുന്ന മുങ്ങിമരണങ്ങളിലും റെസ്ക്യൂ പ്രവർത്തനം നടത്തേണ്ടതിന്റെ വിവിധ കാഴ്ചകൾ അഗ്നി രക്ഷ സേനയുടെ സ്ക്യൂബ ടീം അവതരിപ്പിച്ചത് പുതിയ അറിവുകൾ പകർന്ന് നൽകി.മുങ്ങി മരണങ്ങൾ ഉണ്ടായ പുഴകളിലെ ആഴക്കയത്തിൽ നിന്നും മൃതദേഹം തപ്പി എടുക്കുന്നതിന്റെ രീതിയും ടീം എമർജൻസി യുടെ പരിശീലനം സിദ്ധിച്ച വാളഡിയർമാർ അവതരിപ്പിച്ചത് കാഴ്ചക്കാരിൽ കൗതുകം ഉണർത്തി.ജീവൻ രക്ഷാ ഉപകരണങ്ങളുടെയും അഗ്നിക്ഷമനപ്രവർത്തനങ്ങളുടെയും പ്രദർശനവും ബോധ വത്കരണവും പൊതുജനങ്ങൾ സാകൂതം വീക്ഷിച്ചു. പരിപാടി വീക്ഷിക്കാൻ വൻ ജനാവലി തടിച്ച് കൂടി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ , സിവിൽ ഡിഫൻസ് വാള ഡിയർ മാർ ,ഡോ ആൻസി ജോസഫ്, പുത്തൻപള്ളി ചീഫ് ഇമാം കെ എ മുഹമ്മദ് നദീർ മൗലവി, മുൻ ചെയർമാൻ വി എം സിറാജ് , ടീം എമർജൻസി രക്ഷാധികാരി ടി എം റെഷീദ് , പ്രസിഡന്റ അഷറഫ് കുട്ടി , റെഷീദ് വടയാർ, റബീസ് ഖാൻ, ജോഷി മൂഴിയാങ്കൽ നൗഷാദ് വെള്ളൂ പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.