പ്രാദേശികം

നോമ്പുതുറക്ക് വിത്യസ്തയിനങ്ങളുമായി പഴ വിപണി സജീവം

ഈരാറ്റുപേട്ട: കടുത്ത വേനലിലെത്തിയ  റമസാനിൽ നോമ്പുതുറക്ക് വിശ്വാസികൾക്ക് ശീതളിമ
പകർന്ന് പഴവിപണി സജീവം.


സ്വദേശിയും വിദേശിയുമായ പഴങ്ങളുടെ വലിയ വൈവിദ്ധ്യം തന്നെയുണ്ട് വിപണിയിൽ. വിലയിൽ വർദ്ധനവുണ്ടെങ്കിലും ജനപ്രിയമാണ് പഴവിപണി.വേനൽച്ചൂടിനൊപ്പം നോമ്പുകാലം കൂടി എത്തിയതോടെ പഴവിപണി ഊർജ്ജസ്വലമായി.


സീസൺ അവസാനിക്കാറായതോടെ' ഓറഞ്ചിന്റെ വില കിലോഗ്രാമിന്100 രുപയിലെത്തി.90രൂപ വിലയുണ്ടായിരുന്ന ഞാലിപ്പൂവന് 80രൂപയായി കുറഞ്ഞു ഏത്തപ്പഴ വില 70 രൂപയാണ്.

പൈനാപ്പിളിനും വില 70 രൂപയുണ്ട്. ആപ്പിൾ 200 രൂപ മുതൽ 270 രൂപ വരെയുണ്ട് . കറുത്ത മുന്തിരിക്ക് 160 രൂപയാണ്. , പച്ചതണ്ണിമത്തന് 25 രൂപയും മഞ്ഞ തണ്ണിമത്തന് 30 രൂപയുമാണ്.

വേനൽക്കാലത്ത് റോഡരികിൽ പ്രത്യക്ഷപ്പെടാറുള്ള മാങ്ങകളായ അൽഫോൺസയും കിളിച്ചുണ്ടനും കോട്ടുകോണവും മൂവാണ്ടനും കർപ്പൂരവും നീലനും ഒന്നും ഇപ്പോൾ കാണാനേയില്ല. ഉള്ളതിനാകട്ടെ തീ വിലയും.

റമസാൻ കാലത്ത് കൂടുതൽ ഡിമാൻഡുള്ള മുന്തിരി, ആപ്പിൾ ഇനങ്ങൾ കൂടുതൽ സംഭരിച്ച് വെച്ച് മൊത്തവ്യാപാരികൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു.