പ്രാദേശികം

വഖഫ് ഭേദഗതി ബിൽ കത്തിച്ച് വെൽഫയർ പാർട്ടി പ്രതിഷേധം

ഈരാറ്റുപേട്ട: ജെ.പി.സിയെ നോക്കുകുത്തിയാക്കി ബി.ജെ.പി ഭരണകൂടം ചുട്ടെടുത്ത വംശഹത്യാ പദ്ധതിയായ വഖഫ് ഭേദഗതി ബില്ല് കത്തിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ഈരാറ്റുപേട്ടയിലെ വിവിധ യൂണിറ്റുകളിൽ  

പ്രതിഷേധം നടത്തി. രാജ്യത്തെ മുസ്‌ലിം സമൂഹത്തെ പൗരാവകാശങ്ങളിൽ നിന്നും സ്വയംനിർണയാവകാശത്തിൽ നിന്നും വിശ്വാസസ്വാതന്ത്ര്യത്തിൽ നിന്നും പുറന്തള്ളുക എന്നതാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. നീതിബോധമുള്ള ഒരാൾക്കും ഈ നിയമം അംഗീകരിച്ചു തരാനാവില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രതിഷേധത്തിന് നടയ്ക്കൽ യൂണിറ്റിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിക്ക്, കാരക്കാട് യൂണിറ്റിൽ മണ്ഡലം സെക്രട്ടറി യൂസഫ് ഹിബ, മുരിക്കോലി യൂനിറ്റിൽ മുനിസിപ്പൽ പ്രസിഡന്റ് വി.എ. ഹസീബ്, ടൗൺ യൂണിറ്റിൽ ജില്ലാ ട്രഷറർ ഷാഫി പി.കെ. എന്നിവർ നേതൃത്വം നൽകി.