വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കർഷകദിനം ആചരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കർഷകദിനം ആചരിച്ചു. എൻ.എസ് എസ് , സാഫ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെയാണ് കർഷകദിനം ആചരിച്ചത്. പ്രദേശത്തെ മികച്ച കർഷകരെയും , സ്കൂളിലെ ബാലകർഷകയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അമാന അഷ്റഫിനെയും ഈ അവസരത്തിൽ ആദരിച്ചു. അവരുടെ കൃഷി അനുഭവങ്ങളെക്കുറിച്ച് കുട്ടികൾ ചോദിച്ചറിഞ്ഞു. നാടൻ കൃഷിപ്പാട്ടുകൾ ആലപിച്ചു. പരിസ്ഥിതി സൗഹ്യദ അലങ്കാരങ്ങൾ പരിപാടിക്ക് മിഴിവേകി. പ്രിൻസിപ്പാൽ ഫൗസിയ ബീവി, ഹെഡ്മിസ്ട്രസ് ലീന എം.പി, അമ്പിളി ബി നായർ , എം.എഫ് അബ്ദുൽ ഖാദർ, താഹിറ പി.പി, പ്രിജു പി. ആർ, മുഹമ്മദ് ലൈസൽ, ഫാത്തിമ, റീജ ദാവൂദ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡിന് തുടക്കം കുറിക്കുന്നു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സാ സൗകര്യങ്ങൾ  വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഐസൊലേഷൻ വാർഡിന് തുടക്കം കുറിക്കുന്നു. കോവിഡ ചികിത്സക്ക്​ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഐസൊലേഷൻ വാർഡിന്‍റെ നിർമാണോദ്​ഘാടനം വെള്ളിയാഴ്ച  ഉച്ചക്ക്​ 2.30ന് അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.   ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ  സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ  കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ചാണ്​ നിർമാണം.  ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹ്ല ഫിർദൗസ്, വിവിധ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുനിത ഇസ്മയിൽ, അൻസർ പുള്ളോലിൽ,  റിയാസ് പ്ലാമൂട്ടിൽ, റിസ്വാന സവാദ്,  വാർഡ് കൗൺസിലർ ലീന ജെയിംസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ,മെഡിക്കൽ ഓഫീസർ  ഡോ.രശ്മി പി. ശശി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ. എം. എ ഖാദർ ,  വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ കെ.എ മുഹമ്മദ് ഹാഷിം,  അനസ്  നാസർ, പി ആർ ഫൈസൽ, ജെയിംസ് വലിയവീട്ടിൽ, ഹസീബ് വെളിയത്ത്, ഹസീബ് ചായിപറമ്പിൽ,  തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിക്കും.

പ്രാദേശികം

വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

ഈരാറ്റുപേട്ട: വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നഗര സഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽഖാദർ പതാക ഉയർത്തി. റാലിയും പൊതു സമ്മേളനവും നടത്തി. പ്രസിഡൻ്റ് അനസ് കൊച്ചെപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇല്യാസ്, എം. കെ.തോമസ് കുട്ടി,വി. എം.അബ്ദുള്ള ഖാൻ, നൈസൽ കൊല്ലംപറമ്പിൽ, ജിയാ സ് സിസിഎം,പ്രിൻസിപ്പൽ ഷൈജു,അഷറഫ് തൈ തോട്ടം,ഫൈസി തുങ്കമ്പറമ്പിൽ, അജീബ് വെളുതേരുവീട്ടിൽ, ദിലീപ് തുണ്ടിയിൽ,സക്കീർ തൂങ്കൻപറമ്പിൽ, ഷറഫുദ്ദീൻ കുളത്തിൽ, നിജാസ് കിണറ്റിൻ മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

സ്വാന്തത്ര്യത്തിന്റെ 75-ാം  വാർഷികം; പൂഞ്ഞാർ  അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ പതാക ഉയർത്തി

ഈരാറ്റുപേട്ട: പൂഞ്ഞാർ  അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ സ്വാന്തത്ര്യത്തിന്റെ 75-ാം  വാർഷികത്തിന്റെ ഭാഗമായി ലൈബ്രറി പ്രസിഡന്റ്‌  ബി. ശശികുമാർ പതാക ഉയർത്തി. മുൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി  രമേഷ് ബി വെട്ടിമറ്റം സ്വാന്തത്ര്യ ദിന സന്ദേശം നൽകി. ലൈബ്രറി സെക്രട്ടറി വി. കെ. ഗംഗാധരൻ ഭരണ ഘടനയുടെ ആമുഖം വായിച്ചു. ജോയിന്റ് സെക്രട്ടറി പി ജി. പ്രമോദ് കുമാർ നന്ദി പ്രകാശിപ്പിച്ചു. ലൈബ്രറി ഭരണസമിതി അംഗങ്ങൾ ആയ എം. കെ. വിശ്വനാഥൻ, വിനോദ് കുമാർ പി.എ., ലൈബ്രറേറിയൻ ഷൈനി പ്രദീപ്‌, കേരള ശാസ്ത്ര സാഹിത്യ പരിഷത് മേഖല സെക്രട്ടറി കെ. കെ.സുരേഷ് കുമാർ, വിദ്യാർഥി വിദ്യാർഥിനികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

വേറിട്ട അനുഭം പകർന്ന് തണൽ വീട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷം; ആഘോഷത്തിൽ പങ്കുചേർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യും

ഈരാറ്റുപേട്ട: എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം  വർണാഭമാക്കി തണൽ വീട്. അപകടങ്ങളിൽപ്പെട്ട് തളർന്ന് കിടപ്പിലായ സ്വാമി രാജും, അബ്ദുൽ ഖാദറും  ചേർന്ന്‌ വീൽ ചെയറുകളിൽ ഇരുന്ന് ദേശീയ പതാക ഉയർത്തി. രാജ്യം മുഴുവൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കിടപ്പ് രോഗികളെയും ചേർത്ത് നിർത്തിയുള്ള തണലിൻ്റെ ആഘോഷം ശ്രദ്ധേയമായി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, തണൽ ചെയർമാൻ പി.എ ഹാഷിം, കെ.പി ഷെഫീഖ്, വി.ടി ഷെമീർ, പി.ഇ ഇർഷാദ് എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

വേതന വർധനവ് ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികളുടെ ബ്ലോക്ക് ഓഫീസ് മാർച്ച്; ഫെസ്റ്റിവൽ അലവൻസ് നൽകണമെന്നും ആവശ്യം

ഈരാറ്റുപേട്ട: എഐടിയുസി എൻആർഇജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. എല്ലാ തൊഴിലാളികൾക്കും ഫെസ്റ്റിവൽ അലവൻസ് നൽകുക, വേതനം 600 രൂപയായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ജില്ലാ കമ്മറ്റിയംഗം മിനിമോൾ ബിജുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. ഇ കെ മുജീബ്, പി എസ് ബാബു, പത്മിനി രാജശേഖരൻ എന്നിവർ സംസാരിച്ചു.

പ്രാദേശികം

സി പി എം ലോക്കൽ കമ്മറ്റിയ്ക്ക് പുതിയ ഓഫീസ്; ഉദ്ഘാടനം ചെയ്തത് പാർട്ടി ജില്ലാ സെക്രട്ടറി എ.വി റസൽ

ഈരാറ്റുപേട്ട: സി.പി.എം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി എ.വി.റസൽ നിർവ്വഹിച്ചു. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്ജ്, രമ മോഹൻ, ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം,തോമസ് മാത്യു,ടി.എസ് സിജു, സ്നേഹാദരൻ, ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി പി.ആർ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. 

പ്രാദേശികം

പ്രതിഭകളെ ആദരിച്ച് ഈരാറ്റുപേട്ട നഗരസഭ; ശ്രദ്ധേയമായി ചെയർപേഴ്സൺസ് എക്സലൻസ് അവാർഡുകൾ

ഈരാറ്റുപേട്ട: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് ഈരാറ്റുപേട്ട നഗരസഭ. വിജയികൾക്കുള്ള ചെയർപേഴ്സൺ സ് എക്സലൻസ് അവാർഡുകൾ നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ വിതരണം ചെയ്തു. വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ്, സ്ഥിരം സമിതി കെയർമാൻമാരായ സുനിത ഇസ്മായിൽ, റിസ്വാന സവാദ്, റിയാസ് പ്ലാമൂട്ടിൽ, അൻസർ പുള്ളോലിൽ, ഡോ. സഹല ഫിർദൗസ്, വിവിധ വാർഡുകളിലെ കൗൺസിലർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.