പൂഞ്ഞാർ: പനച്ചിപ്പാറ എസ് എം വി സ്കൂളിന് മുൻ ഭാഗത്ത് വിദ്യാർത്ഥി റോഡരികിലെ വെള്ളമൊഴുക്കിൽപെട്ടു. പൂഞ്ഞാർ എസ് എം വി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർഥി തണ്ണിപ്പാറ ചെറിയിടത്തിൽ സന്തോഷിന്റെ മകൾ കാവ്യാമോൾ എസ് ആണ് തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് ഒഴുക്കിൽ പെട്ടത്.
അൻപതു മീറ്ററോളം ഒഴുകി പോയ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ കുട്ടി കാൽ വഴുതി കാനയിലേക്ക് വീഴുകയായിരുന്നു. സഹകരണ ബാങ്കിന് സമീപം റോഡിന്റെ അടിയിലൂടെയുള്ള കലുങ്കിനുള്ളിൽ പതിക്കുന്നതിന് മുൻപ് കുട്ടിയെ രക്ഷപ്പെടുത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്.









