പ്രാദേശികം

വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപ്പള്ളി പിത്യവേദി യൂണിറ്റ്

അരുവിത്തുറ: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബദ്ധപ്പെട്ട് നടന്നു വരുന്ന സമരത്തിന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപ്പള്ളി പിത്യവേദി യൂണിറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സമരം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം അവിശ്യപെട്ടു. ഫൊറോനാ വികാരി വെരി റവ.ഡോ അഗസ്‌റ്റ്യൻ പാലക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലെയ്സ്സ് ജോർജ് , ജോസഫ് പുല്ലാട്ട് , ബിനോയി വലിയവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.