പ്രാദേശികം

മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സാഫ് ദ്വിദിന ക്യാമ്പ് സമാപിച്ചു

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളുടെ സന്നദ്ധ സേവന പരിസ്ഥിതി ക്ലബായ സാഫിന്റെ രണ്ട് ദിവസത്തെ അവധിക്കാല ക്യാമ്പ് സമാപിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം നഗര സഭാ കൗൺസിലറും സാഫ് അലുംനി അംഗവുമായ ഷെഫ്ന അമീൻ ഉദ്ഘാടനം ചെയ്തു. സിജി ജില്ലാ സെക്രട്ടറി അമീൻ മുഹമ്മദ് ഫാത്തിമ ഫൈസൽ എന്നിവർ ക്ലാസ്സുകളെടുത്തു.

ക്യാമ്പിന്റെ ഭാഗമായി കരുണ അഭയ കേന്ദ്രം സന്തർശനം, അയ്യമ്പാറയിലേക്കുള്ള ട്രക്കിംഗ്, എന്നിവ നടന്നു. സ്കൂൾ പച്ചക്കറി ഗാർഡന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ലഹരി വിരുദ്ധ കർമ്മസമിതി രൂപീകരിച്ചു.

അയ്യമ്പാറയിലൊത്തുകൂടി ലഹരിക്കെതിരെ പ്രതിജ്‌ഞയെടുത്തു. പരിപാടികൾക്ക് മുഹമ്മദ് ലൈസൽ, റീജാ ദാവൂദ് ജവാദ് , അനസ്, മാഹീൻ സി.എച്ച് എന്നിവർ നേത്യത്വം നൽകി.