പ്രാദേശികം

ലോക നാളികേര ദിനാചരണം ആചരിച്ചു

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധിക്ക് തെങ്ങിൻ തൈ നൽകിക്കൊണ്ട് ഹെഡ് മിസ്ട്രസ്സ് ലീന  എം.പി നിർവ്വഹിച്ചു.

നാളികേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കല്പ വ്യക്ഷമായ കേര വ്യക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അധ്യാപകൻ മുഹമ്മദ് ലൈസൽ ക്ലാസ്സെടുത്തു. എം.എഫ് അബ്ദുൽ ഖാദർ, ഫാത്തിമ റഹീം, റീജ ദാവൂദ്, അൻസാർ അലി, അനസ് .റ്റി എസ് എന്നിവർ നേത്യത്വം നൽകി.